Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

059. ചൊ— ഭവിഷ്യത്ത് എങ്ങനെ—

ഉ— ക്രിയാപദം പ്രയൊഗിച്ചതിനു മെൽ നടക്കെണ്ടതന്നൎത്ഥം.
ഉദാ— അമ്മഭക്ഷിക്കും അമ്മയുടെഭക്ഷണം പ്രയൊഗിച്ചതിനുമെൽനടക്കെണ്ടതെന്നൎത്ഥം ഇവിടെ ഉംഎന്നുള്ള പ്രത്യയം ഭവിഷ്യൽകാലത്തെപറയുന്നു— ഭവിഷ്യത്തിനവിധി— അനുവാദം—ശാസനം—പ്രാൎത്ഥനംഇങ്ങനെനാലവിധംഅൎത്ഥഭെദംവരും കൎത്താവിനുഏകവചനമൊ —ബഹുവചനമൊ— പുല്ലിംഗമൊ— സ്ത്രീലിംഗമൊ— നപുംസകമൊ ചെൎന്നാലുംക്രിയ ഒരുപൊലെതന്നെ—
ഉദാ— പുത്രന്മാർ ഭക്ഷിച്ചു— പുത്രിഭക്ഷിച്ചു— പുത്രിമാർ ഭക്ഷിച്ചു— ഭക്ഷിക്കുന്നു— ഭക്ഷിക്കും— എന്നുതന്നെ എന്നാൽ യുഷ്മത്തെ— കൎത്താവാകും പൊൾ ഭവിഷ്യത്തിൽ അല്പം ഭെദപ്പെടുത്തിയും ആവാം—
ഉദാ— താൻ— വരു— പറയുന്നത കെൾക്ക— അടങ്ങിയിരിക്കു— ഇത്യാദികളിൽ ഭവിഷ്യദൎത്ഥഭെദമായ ശാസനത്തെപറയുന്നു—
നിങ്ങൾവരിൻ കെൾപ്പിൻ—ഇരിക്കിൻ—ഇത്യാദി— ബഹുവചനത്തിൽ മുൻപറഞ്ഞ അൎത്ഥത്തെ ഇൻപ്രത്യയവും പറയുന്നു— ർ— അ— ഉ— ൾ— അന്തങ്ങളായ ധാതുക്കളുടെ— ഇൻ പ്രത്യയത്തിന്ന വാഗമവുംവരും ഇങ്ങനെചില അല്പഭെദങ്ങളുംഉണ്ട— ഉ— തടയിൻ തടവിൻ— വിതറിൻ വിതറുവിൻ എന്നാൽ താൻവരണം നീവരണം— നിങ്ങൾവരണം— എന്നും പ്രയൊഗിക്കാം കവനത്തിൽ സ്ത്രീ—കൎത്താവായാൽവന്നാൾ— പുംബഹുവചനത്തിന വന്നാർ ഇങ്ങനെ അല്പം ഭെദംവരും—

താളിളക്കം
!Designed By Praveen Varma MK!