Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

044. വിശെഷണവിശെഷ്യ സംബന്ധ പ്രകരണം

പ്രധാനത്തെ വിശെഷ്യമെന്ന പറയുന്നു അതിനു ഗുണമായിട്ടൊ ദൊഷമായിട്ടൊഭെദമെന്നൎത്ഥമായ വിശെഷത്തെ പറയുന്നത വിശെഷണം‌മാകുന്നു ഇത എല്ലാകാരകങ്ങളിലും ക്രിയകളിലും ചെരും വിശെഷണ പദത്തിന്ന ഒന്നെങ്കിലും ആയിരിക്കുന്നു എന്നും ആയഎന്നും മെൽചെൎക്കണം അധികമുണ്ടെങ്കിൽ അടുത്തിട്ടുള്ളതിന്റെ പൂൎവങ്ങൾക്ക ആയി‌എന്നും വെണം ക്രിയകൾക്കു ആയിഎന്നും ആകുംവണ്ണം എന്നും വിശെഷണത്തിൽ ചെരുന്നു.
ഉദാ— വിദ്വാനായിരിക്കുന്ന ബ്രാഹ്മണൻ വെദജ്ഞനായ നം‌പൂരി ശൂരനായിരിക്കുന്ന രാജാവ ഇങ്ങനെ ഗുണവിശെഷണം ചതിയനായിരിക്ക ചെട്ടി കയ്ക്കൂലിക്കാരനായ അധികാരി കള്ളനായമറവർ ഇങ്ങനെദൊഷവിശെഷണം സത്യവാനായി ദയാവാനായി നീതിജ്ഞനായിരിക്കുന്ന മന്ത്രി ഇങ്ങനെ അധിക വിശെഷണം ചെൎക്കണം തൃപ്തിയായിഭക്ഷിച്ചു തൃപ്തിയാകും‌വണ്ണം ദാനംചെയ്യണം ഇത്യാദി ക്രിയാവിശെഷണം ശക്തനായിരിക്കുന്ന അധികാരിയെ സാധുക്കളായിരിക്കുന്ന പ്രജകളിൽനിന്നു ഇങ്ങനെവിഭക്തി വചനഭെദത്തുങ്കലും വിശെഷണം ഊഹിക്കണം തൽക്കാലത്തെവിശെഷത്തെപറയുന്നുത തൽക്കാല വിശെഷണമെന്ന പറയപ്പെടുന്നു അതിന്ന‌ഇട്ട‌എന്നും ആയിഎന്നും മെൽ ചെൎക്കണം—
ഉദാ— അവൻ ഇപ്പോൾ നന്നായിനടക്കുന്നു സന്തുഷ്ടനായിരിക്കുന്നു കള്ളനായിട്ടതീൎന്നു ചീത്തയായി‌പൊയി ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!