Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

010. ഖരങ്ങൾ. Surds.

36. മലയായ്മയിൽ തമിഴിൽ എന്ന പോലെ അഞ്ചു ഖരങ്ങൾ്ക്കും പദാദിയിലും ദ്വിത്വത്തിലും മാത്രം ഉറച്ചുള്ള ഉച്ചാരണം ഉണ്ടു; പദമദ്ധ്യത്തിൽ മൃദുക്കളെ പോലെ ഉച്ചരിച്ചു കേൾ്ക്കുന്നു.

ക — കാരം, തക്കം എന്നവറ്റിൽ ഖരം പ്രകാരം എന്നതിൽ മൃദു
ച — ചരണം, അച്ചു ,, ,, ,, ,, അരചൻ ,, ,, ,,
ട — ടങ്കം , നട്ടു ,, ,, ,, ,, അടങ്ങു ,, ,, ,,
ത — തപം , പത്തു ,, ,, ,, ,, പതം ,, ,, ,,
പ — പരം , തപ്പു ,, ,, ,, ,, അപരം ,, ,, ,,
37. കകാരം തത്ഭവപദങ്ങളിൽ സവൎണ്ണങ്ങൾക്കു പകരം നില്ക്കുന്നു, (ശംഖ-ചങ്കു; ഗൃഹം-കിരിയം; ഘനം- കനം; ക്ഷേമം-കേമം; പക്ഷം-പക്കം).
38. മൃദൂച്ചാരണം നിമിത്തം പദമദ്ധ്യത്തിലെ കകാരത്തിന്നു (36) ഓരോ ലയവും മാറ്റവും വരുന്നു (മുകൾ-മോൾ; ചകടു-ചാടു; പകുതി-പാതി; അരികത്തു-അരിയത്തു; പിലാവിൻഅക-അവ; പുരുഷകാരം-പുരുഷാരം; പൂജാകാരി-പൂജാരി; വേണാട്ടുകര-വേണാട്ടര; ആകും-ആം; പോകും-പോം; മഹാകാളൻ-മഹാളൻ) ചില വകാരങ്ങളും കകാരമായി ചമയും (ചുവന്ന-ചുകന്ന; സേവ-ചേക)
39. ചകാരം സവൎണ്ണങ്ങൾക്കും ഊഷ്മാക്കൾക്കും പകരം ആയ്വരും (ഛായ-ചായം; ജലം-ചലം; ഝടിതി-ചടിതി; ശ്രാദ്ധം-ചാത്തം; ശ്ലാഘ്യാർ-ചാക്കിയാർ; ഷഡംഗം-ചടങ്ങു; സേവകർ-ചേവകർ; നസ്യം-നച്ചിയം; ക്ഷാത്രർ-ചാത്തിരർ; ക്ഷാരം-ചാരം; തക്ഷൻ-തച്ചൻ; പിന്നെ ദ്യൂതം-ചൂതു; ആദിത്യൻ-ഉദയാദിച്ചപുരം).
40. ഇ, എ-എന്ന താലവ്യസ്വരങ്ങളുടെ ശക്തിയാൽ തകാരവും ചകാരമായ്വരും, (തെള്ളു-ചെള്ളു; ചിത്തനാഗം-തുത്ഥനാഗം; പരിതു- പരിചു). കൎണ്ണാടകത്തിൽ പോലെ കകാരത്തോടും മാറുന്നുണ്ടു (ചീര- തമിഴു-കീര; ചേരം-കേരളം; തൃക്കെട്ട-ജ്യേഷ്ഠ). പദാദിചകാരം ലോപിച്ച തും ഉണ്ടു (ചിറകു-ഇറകു; ശ്രേണി-ഏണി; ജ്യേഷ്ഠ-ഏട്ട; ശ്രവിഷ്ഠ-അവിട്ടം; ശ്രവണം-ഓണം.
41. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം (36) ശകാരം അതിക്രമിച്ചു കാണുന്നു (അരചു-ശു; പരിച-പലിശ; സൂചി-തൂശി; കലചൽ-ശൽ; പൂചു-പൂശു; കുറെച്ചെ-കുറെശ്ശെ; ചീല-ശീല, മടിശ്ശീല; ച്ചേരി-ശ്ശേരി-). അച്ചൻ എന്നതോ അതിഖരമായിട്ടു അഛ്ശൻ എന്നായി.
സകാരവും മലയാളവാക്കുകളിൽ നുഴഞ്ഞു (ഉരുസുക, അലസൽ, കുടുസ്സ്, തുറസ്സ്).
42. ടകാരം സവൎണ്ണങ്ങൾക്കും ഷകാരത്തിന്നും പകരം (ശണ്ഠ-ചണ്ട; ഢക്ക-ഇടക്ക; ഖണ്ഡം-കണ്ടം; മേഷം-മേടം; പൂൎവ്വാഷഢം-പൂരാടം; ഗോഷ്ഠം-കോട്ടം) ഷഡ്ഭാഗം രാട്ട മുതലായവറ്റിൽ ളകാരം അധികം നടപ്പു. (ഷൾ-രാൾ). പിന്നെ മലയാള ടകാരം പലതും ണളകാരങ്ങളിൽ നിന്നുജനിച്ചവ (ഇരുട്ടു-ൾ്ത്തു; കാട്ടുക-ൾ്ത്തുക; കേട്ടു-കേൾ്ത്തു)
43. തകാരം സവൎണ്ണങ്ങൾക്കും സകാരത്തിന്നും പകരം വീഥി-വീതി; ദ്രോണി-തോണി; സന്ധ-ചന്ത; സൂചി-തൂശി; സസ്യം-) കൎണ്ണാടകം-സസി)= തൈ; ഹസ്തം-അത്തം; ചികിത്സിക്ക-ചികില്ത്തിക്ക; സേവിക്ക-തേവിക്ക-(വൈ-ശ)-; മാനസം-മാനതം; മുക്ത-മുത്തു(രാ ച.) താലവ്യശക്തിയാൽ അതു ചകാരം ആകും (പിത്തള-പിച്ചള; ഐന്തു-അഞ്ചു; ധരിത്തു-ച്ചു)- പിന്നെ സകാരത്തോടും മാറുന്നു. (മൂത്തതു-മൂസ്സതു; വായിൽ, വാചിൽ-വാതിൽ; താളം-സാളം; തമ്പ്രാക്കൾ-സമ്പ്രാക്കൾ)
44. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം ചിലപ്പോൾ ലോപം വരും (താമൂതിരി-താമൂരി; നമ്പൂതിരി-നമ്പൂരി) അദ്ഭുതം-ആത്മാ-സൽ-മുതലായവറ്റിൽ ലകാരം വരുന്നു (ഡ്,=ട്ട്ൾ എന്ന പോലെ 42).
45. പകാരം സവൎണ്ണങ്ങൾ്ക്ക പകരം: (ഫലകം-പലക; ബന്ധം-പന്തം; ഭട്ടൻ-പട്ടൻ; കുംഭം-കുമ്പം.). പദമദ്ധ്യത്തിൽ മൃദൂച്ചാരണം നമിത്തം വകാരം ആകും, ലോപിച്ചു പോകയും ആം. ഉപാദ്ധ്യായൻ-വാദ്ധ്യാൻ; പാടു-തറവാടു, നിലവാടു, കീഴ്പട്ടു-കീഴോട്ടു; ദ്വീപു-തീവു).

താളിളക്കം
!Designed By Praveen Varma MK!