Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

083. അവ്യയരൂപം Particles (A Particle is an indeclinable word, as the Article, Adverb, Preposition, Conjunction or Interjection. Locke) - (INDECLINABLES)

321. Definition അവ്യയം ആകുന്നതു നാമത്തിന്നും ക്രിയെക്കും വരുന്ന പ്രകാരം അക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാത്തപദം അത്രെ; തമിഴിൽ ഇടച്ചൊൽ എന്നും; വിനയുരിച്ചൊൽ എന്നും ചൊല്ലിയവ ഏകദേശം ഒക്കും.
322. Four kinds of Particles മലയാള അവ്യയങ്ങൾ മിക്കതും ക്രിയയിൽനിന്നുണ്ടായി. രണ്ടാം ജാതി നാമത്താൽ ഉണ്ടായവ; മൂന്നാം ജാതി നല്ല അവ്യയങ്ങൾ തന്നെ; നാലാമത് അനുകരണശബ്ദങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!