Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

080. ക്രിയോല്പാദനം. - Formation of Verbs. - 289. 1. Malayalam Verbs

ക്രിയാ പ്രകൃതികളായി നടക്കുന്ന ധാതുക്കൾ എത്രയും ചുരുക്കം തന്നെ. ധാതുക്കൾ്ക്ക വെവ്വേറെ പ്രത്യയങ്ങൾ വന്നതിനാൽ, ഇപ്പോഴത്തെ ക്രിയാനാമങ്ങളും, അവറ്റാൽ പുതുക്രിയകളും ഉണ്ടായി (195).

290. a. Frequentatives ങ്ങു-പ്രത്യയത്താൽ നാനാത്വവും പുനരൎത്ഥവും ജനിക്കുന്നു (ഉ-ം-മിനുങ്ങു, പലവിധത്തിലും പിന്നെയും പിന്നെയും മിന്നുക എന്നത്രെ)-ആകയാൽ ഈ ജാതി സമഭിഹാരക്രിയകൾ തന്നെ.
ഞള്ളു, ഞളുങ്ങു-ചൂളു, ചുളുങ്ങു-പാളു, പളുങ്ങു.
അതുപോലെ-എന-ആകുന്ന നടുവിനയെച്ചം (311) ചേൎക്കയാൽ വലിങ്ങന, ചെറുങ്ങന, നെടുങ്ങന, പെരുങ്ങന മുതലായ ക്രിയാവിശേഷങ്ങൾ ഉണ്ടാകും.

291. b. Intensives ഭൃശാൎത്ഥം ഉള്ള വൎണ്ണനക്രിയകൾ്ക്ക ഉദാഹരണങ്ങൾ:
കുതികുതിച്ചു മണ്ടുന്നകുതിരകൾ. (കേ. രാ.) മുഖം വെളുവെളുത്തു വരുന്നു. (വൈ.ശാ)-ചുളുചുളുക്ക-കിറുകിറുക്ക-അംഗം നുറുനുറുങ്ങി വീഴും. മ. ഭാ. മേഘമദ്ധ്യത്തിൽമിന്നുമിന്നുന്നതും (കേ. രാ)

292. 1. c. Substantivial Derivatives അനേകം ക്രിയകൾ നാമജങ്ങൾ അത്രെ. അവറ്റെ 5 സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.
ഇക്കന്തങ്ങൾ പ്രത്യേകം നാമജങ്ങളിൽ കൂടുന്നു. അതിന്നു ഉദാഹരണങ്ങൾ ആവിതു — :
1.) ഉ — നാമങ്ങളാൽ (114) ഒന്നു, ഒന്നിച്ചു—കുഴമ്പു-മ്പിക്ക,കെടുമ്പിക്ക, കല്ലിക്ക, ഉപ്പിക്ക, ചെമ്പിച്ചു, മഞ്ഞളിച്ചു, കേമിച്ചു, വമ്പിച്ചു.
2.) അം — നാമങ്ങളാൽ (115) തേവാരം-രിക്ക, മധുരിക്ക, മതൃക്ക,ഓക്കാനിക്ക; പാരിച്ച-പുകാരിക്ക, കപലാരിക്ക, കരുവാളിക്ക (ആളം 188)-ചലം-ചലവിക്ക മുതലായ പലതത്ഭവ ക്രിയകളും (സംസ്കൃതം-ദുഃഖിക്ക, സുഖിക്ക ഇത്യാദി)
3. അൻ — നാമങ്ങളാൽ (113) മദ്യപൻ-പിക്ക.
4.) അ — നാമങ്ങളാൽ (112) മൂൎച്ച, ൎച്ചിക്ക (കൃ. ഗാ.) ഒരുമിക്ക,ഓമനിക്ക, ഉപമിക്ക, ഈറ്റിക്ക-ഓൎമ്മിക്ക—
5.) ഇ — നാമങ്ങളാൽ (111) തടി-ടിക്ക, ഇരട്ടിക്ക, തൊലിക്ക-പാതിച്ച വണ്ണം. പിന്നെ അബലകളായ തൊലിയുക, മൊഴിയുക-കരിയുക, കരിക്ക.
6.) അൽ — നാമങ്ങളാൽ (252) പൂതലിക്ക. പൊടുക്കലിക്ക, നിഴലിക്ക, വഴുക്കലിക്ക, മറുതലിക്ക-ൟഷലിക്ക, (ഭാഗ.)


293. 2. അക്ക-ക്രിയകളും ചിലതു നാമജങ്ങൾ തന്നെ.
1.) കനം-കനക്ക ഇത്യാദികൾ. (214, 4.) മുഖപ്പു-ബലത്തൊരുമ്പെട്ടു-കേ. രാ.
2.) ചുമ-ചുമക്ക, തുരക്ക, നിരക്ക (219)


294. 3. എക്ക ക്രിയകളും, അതിനോടു ഒത്തുള്ള അബലകളും (291, 5-ഇക്ക, ഇയുക-എന്ന പോലെ).
മറ, മറയുക, മറെക്ക-ചുമ, ചുമെക്ക-തള, തളെക്ക-ചുറ, ചുറയുക, ചുറെക്ക-നില, നിലെക്ക-പുക, പുകയുക, പുകെക്ക.


295. 4. ഉക്ക ൎക്ക ക്രിയകൾ.
കുരു, കുരുക്ക-കുളിർ, കുളിൎക്ക-എതിർ, എതിൎക്ക.


296. 5. അബലകളായ ചില-ഉ-പ്രകൃതികൾ.
(അല്ലൽ-അല്ലലും ചായലാർ. കൃ. ഗാ. അഴകിയ, നേരിയ, ചെവ്വിന 174.)
297. d. Casual verbs ഹേതുക്രിയകൾ്ക്ക അൎത്ഥമാവിത് - ക്രിയാപ്രേരണം, ക്രിയെക്കു സംഗതി വരുത്തുക എന്നത്രെ. അവറ്റിൻ രൂപങ്ങളെ 7 സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.

1. ഒന്നു ധാതുസ്വരം നീട്ടുക തന്നെ.
(ഉ-ം. തങ്ങുക - ആയതിനാൽ തങ്ങുമാറാക്ക എന്നൎത്ഥമുള്ള താങ്ങുക.)
അനേക ധാതുക്കളിൽ ൟ അൎത്ഥപൎയ്യയം സ്പഷ്ടമാകയില്ല.
(മറു - മാറുക, നറു - നാറുക, പുകു - പൂകുക (195. 2.)

298. 2. അബലക്രിയയെ ബലക്രിയ ആക്കുക.
1.) ആകാദികൾ-ഇളകാദികളും 200.
ആക്കു, പോക്കു, ഉരുക്കു; ഇളക്കു (ഇ - ഭൂതം)
2.) തിങ്ങാദികൾ 211 -തിക്കു - അടങ്ങു, അടക്കു ( -ഇഭൂതം)
3.) പകു, കെടു, തൊടു - പകുക്ക, കെടുക്ക, തൊടുക്ക (തു - ഭൂതം.)
4.) വളർ, തീർ, വീഴ്, വളൎക്ക, തീൎക്ക, വീഴ്ക്ക, (വീഴ്ത്തുള്ള കൂറ - കൃ. ഗാ)
കമിഴ്ക്ക, കമിച്ചു (വൈ. ശ.)
5.) നന, അണ, നനെക്ക, അണെക്ക (ചു - ഭൂതം)

299. 3. ത്തു-എന്നതിനെ ബലാബലക്രിയകളോടു ചേൎക്ക.
1.) തികക്കാദികൾ (219)-നികത്തു, കിടത്തു; ഇരുക്ക, നില്ക്ക-ഇരുത്തു, നിറുത്തു, (നില്പിക്ക).
2.) രഴാദി അബലകൾ.
വരു, വളരു - വരുത്തു, വളൎത്തു.
വീഴു, താഴു, കമിഴ് -വീഴ്ത്തു, താഴ്ത്തു, കമിഴ്ത്തു.
3.) ഹ്രസ്വപദാംഗമുള്ള ചില ധാതുക്കൾ.
പെടു — (പെടുക്ക) പെടുത്തു.
ചെൽ — ചെലുത്തു (ചെല്ലിക്ക).
കൊൾ — കൊളുത്തു (കൊള്ളിക്ക)
തുറു — തുറുത്തു.
4.) വാടു, കൂടു — വാട്ടു, കൂട്ടു (ട്ത്തു)
കാണു, ഉൺ — കാട്ടു, ഊട്ടു.
വീളു, ഉരുളു — വീട്ടു, ഉരുട്ടു.
5.) ആറു, ഏറു — ആറ്റു, ഏറ്റു. (റ്ത്തു)
തിൻ, (തീൻ) — തീറ്റു.
ഞേലു, അകൽ — ഞേറ്റു, അകറ്റു.
6.) കായു, — കാച്ചു-(കായ്ത്തു).

300. 4. പ്പു-വു. എന്ന ക്രിയാനാമങ്ങളാൽ ഇക്കന്തനാമജങ്ങൾ ഉണ്ടാക്ക.
1.) (കൾ്ക്ക). കക്ക, ഒക്ക, പൂക്ക-കപ്പിക്ക, ഒപ്പിക്ക, പൂപ്പിക്ക.
ഇങ്ങിനെ ബലക്രിയകളിൽ നിന്നത്രെ.
2.) അറി — അറിവിക്ക, അറിയിക്ക.
ഇടു, ചെയി — ഇടുവിക്ക, ഇടീക്ക, ചെയ്യിക്ക.
പെറു, തരു — പെറുവിക്ക, തരുവിക്ക.
3.) ശേഷം അബലക്രിയകൾക്ക-ഇക്ക-തന്നെ മതി.
കാൺ, — കാണിക്ക, ചൊല്ലിക്ക, വാഴിക്ക.

301. 5. ചില ധാതുക്കൾ്ക്കും രണ്ടു മൂന്നു തരമായിട്ടു ഹേതുക്രിയകൾ ഉണ്ടാകും-ഉ-ം.
കാൺ — കാണിക്ക, കാട്ടുക, കാട്ടിക്ക
നടക്ക — നടത്തുക, നടത്തിക്ക, നടപ്പിക്ക
വരിക — വരുത്തുക , വരുവിക്ക, വരുത്തിക്ക
അടങ്ങു — അടക്കിയും അടക്കിപ്പിച്ചും (=അടക്കിച്ചും)-കേ. ഉ.
സത്യം ചെയ്യിപ്പിച്ചാൻ-മ. ഭാ. (=ചെയ്യിച്ചു); രാജാവിനെ കൊല്ലിപ്പിച്ചു (ചാണ); പട്ടം കെട്ടിപ്പിക്ക.

302. 6. വാഴിക്ക-എന്നു പറയേണ്ടിയ ദിക്കിൽ-അരിയിട്ടു വാഴുന്നീത്തിടുക-എന്നിങ്ങിനെ (കേ. ഉ.) ക്രമം തെറ്റിയ ചില രൂപങ്ങളും കാണ്മാനുണ്ടു.

303. 7. പല ഹേതുക്രിയകൾ്ക്കും അൎത്ഥം അകൎമ്മകം അത്രെ.
ഉം-നുരു മ്പിച്ചു പോക. (നള); മിന്നിച്ചു പോയി; പൊട്ടിച്ചു വന്നു; വൈകിച്ചു പോയി-ഞെട്ടിച്ചു (കൃ. ഗാ.)-അലറിച്ചിരിക്ക. (ഭാഗ.) ഞാലിച്ച മുല (കേ.രാ.)-കൊഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക മുതലായവ.
ഇവ സമഭിഹാരവൎണ്ണനക്രിയകളുടെ ഒരു ഭേദം അത്രെ (289-290)
304. II. Sanscrit Verbs

സംസ്കൃതക്രിയാരൂപം മലയായ്മയിൽ നന്നെ ദുൎല്ലഭമായി നടക്കുന്നു. വൎത്തമാനം (204) -ത്വ-യ-വി നയെച്ചങ്ങൾ (226. 287)-തും (228)-വിധി (240-244)-മുതലായതു മുന്നം സൂചിപ്പിച്ചിരിക്കുന്നു. ഇനി പേരെച്ചങ്ങളൊട് ഒത്തു വരുന്ന ചില കൃദന്തങ്ങളെ ചൊല്ലുന്നു.

താളിളക്കം
!Designed By Praveen Varma MK!