Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

074. Personal Nouns

ഇനി പുരുഷനാമങ്ങളെ ചൊല്ലുന്നു. പലതും ഭാവനാമങ്ങളോടു-a. With affix അൻ-പ്രത്യയം (180) ചേൎക്കയാൽ ഉണ്ടാകും.
1.) മൂപ്പൻ, (255) വെപ്പൻ-കെല്പർ. (തിരിപ്പു) തിരിപ്പൻ. (232)
2.) കരുത്തൻ (258) പാട്ടൻ-വഴിപോക്കൻ, ഓത്തന്മാർ.
3.) കേടൻ (263)
4.) വിളമ്പൻ (264) ഇണങ്ങർ.
പ്രത്യേകം-ഇകാരപ്രകൃതിയാൽ—മടിയൻ, ചതിയൻ, മുടിയൻ, മൂക്കുപറിയൻ, മൂക്കുപതിയൻ, തലമുറിയൻ (=ശിരശ്ഛേദ്യൻ) കുടിയൻ, നെല്ക്കൊറിയൻ ഇത്യാദികൾ.
270. മറ്റു ചിലവ ഭാവിപേരെച്ചങ്ങളോടു ഒക്കും (232,3)
വാഴുവൻ, മുക്കവർ (മുക്കോർ) ഓതിക്കോൻ.
271. Affix ഇ-പ്രത്യയം (184) അബലക്രിയകളിൽ വളരെ നടപ്പു.
പോറ്റി-കാണികൾ—താന്തോന്നി, മാറ്റി (മാറ്റിത്വം)-മണ്കുത്തി, മരങ്കയറി, ചെമ്പുകൊട്ടി, കഴുവേറി, ഞെരിപ്പൂതി, കോട്ടമുട്ടി, കോടഞ്ചി, നാടോടി, നായാടി, കള്ളാടി, കൂത്താടി, തിന്നി, ചൂഴി, മാങ്ങനാറി, നൂറ്റിക്കൊല്ലി (രാ. ച.) വാതങ്കൊല്ലി, ൟരങ്കൊല്ലി, ആളക്കൊല്ലി, മുറികൂട്ടി, ഉച്ചമലരി, കാനനപൂകികൾ, കുന്നുവാഴികൾ, അമ്പലംവിഴുങ്ങി-കൂലിക്കുകുത്തികൾ, കേ. ഉ - ആളി (188)-ൟരായി.
272. b. Used as adjectives to form Compounds അൻ- ഇ -ൟ രണ്ടു വക നാമവിശേഷണത്തിന്നും കൊള്ളാം:
(ഉ-ം 1.) നരയൻകിഴങ്ങു — പതിയൻശൎക്കര — ചിരിയൻഓല — പുളിയൻവാഴ. (165 പോലെ)
2.) ഞാലിക്കാതു-കുത്തിക്കാതു- കേ. രാ.
273. c. Sanscrit forms സംസ്കൃതത്തിൽ-തൃ-താ- എന്ന കൃദന്തം അധികം നടക്കുന്നു.
(- കൎത്താ, ഭൎത്താ, വിധാതാ-ദാതാ-സ്രഷ്ടാ-മോക്താ)

താളിളക്കം
!Designed By Praveen Varma MK!