Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

073. VII. ക്രിയാനാമങ്ങൾ. Verbal Nouns. - I. Abstract Nouns.

251. a. Modern form of Infinitive ക്രിയാനാമങ്ങളിൽ മുമ്പെ ചൊല്ലേണ്ടിയതു ഭാവനാമങ്ങൾ തന്നെ.
അതിൽ ഒന്നു നടുവിനയെച്ചത്തിൻ്റെ പുതിയ രൂപം അത്രെ (242).
ചെയ്ക: (തൃ) ചെയ്കയാൽ; (സ) ചെയ്കയിൽ.
252. b. Forms with the Affix രണ്ടാമതു തമിഴ് കൎണ്ണാടങ്ങളിലും നടുവിനയെച്ചരൂപമായി നടപ്പപ്പൊരു അൽ-എന്നതു:
കത്തൽ, തുപ്പൽ,
വരൽ, വിടൽ, (ആകൽ-ആൽ), ചെയ്യൽ (ചേൽ), മേൽ. (=മിയ്യൽ)
ബലക്രിയയാലേ. അടുക്കൽ, വിളിക്കൽ, വിതെക്കൽ, കാവൽ.
253. തൽ- വിശേഷാൽ താലവ്യാകാരത്താൽ-ച്ചൽ-എന്നു പരിണമിച്ചു നടക്കുന്നു.
1.) മീത്തൽ (പൈതൽ-കാഴത്ൽ, കാതൽ)
2.) തികെച്ചൽ (തികയൽ), കുറച്ചൽ (കുറവു)
മുഷിച്ചൽ, ചീച്ചൽ (ചീയൽ), പാച്ചൽ, മേച്ചൽ; കൂച്ചൽ (കൂചൽ)
3.) തൂറ്റൽ (തൂറുക), പാറ്റൽ ചാറ്റൽ
4.) ചുളുക്കൽ (-ങ്ങുക.) പക്കൽ (പകുക) 223 എന്ന പോലെ
254. ത-പ്രത്യേകം രലാദികൾ്ക്കു ഹിതം.
1.) ചീത്ത—കുറെച്ച, കടെച്ച-പച്ച. (177)
2.) ചേൎച്ച, തീൎച്ച (-ർ) ഇടൎച്ച (-റു.)
3.) അഴല്ച, ഉഴല്ച
4.) ഇരുൾ്ച, വറൾ്ച
5.) കാഴ്ച (-ൺ)-വാഴ്ച, വീഴ്ച, പുകഴ്ച.
255. രണ്ടാം ഭാവികണക്കേ ഉള്ള-പ്പു, പു-
1.) പിറപ്പു-മരിപ്പു-ഒപ്പു-വെപ്പു-നില്പു, കെല്പു, നോൻ്പു, (വൻപു)
2.) അറിവു-അളവു, ചാവു, നോവു.
ബലക്രിയകളാലെ-നിനവു-കാവു
256. അം, അവു, ആ-എന്നവ വിശേഷാൽ അബലക്രിയകളിൽ.
അകലം, പകരം, നീളം, എണ്ണം, കള്ളം. (ആമളം. രാ. ച.)
കളവു, വരവു, ചെലവു, ഉളവു, ഉഴവു-അളവു
രാ, ഇരാ, (ഇരവു) - (തമിഴ് ഉണാ=ഉണവു; ഉളവു, ഉളായിതു. ഭാഗ)
257. a. വി, വ-എന്നവ ബലാബലക്രിയകളുടെ ഭേദം ഒഴിച്ചു ഉള്ളവ:
ഉതവി, പിറവി, മറവി, കേൾ്വി (കേളി), വേൾ്വി (വേളി), തോല്വി (തോലിയം, തോല്യം എന്നതിൽ-അം-പ്രത്യയം കൂടെ വന്നതു)
ഉറവ് (ഉറവു)-ഉണൎവ്വ (=ൎവ്വു)-തീൎവ്വ.
258. b. തി-ബലാബലകളിലും ഒരു പോലെ:
മറതി, കെടുതി, പകുതി, വിടുതി, പൊറുതി, വറുതി, വെന്നി. (വെല്ന്തി-പെൻറി)
259. തു, ത്തു-പ്രകൃതിക്കു തക്ക വികാരങ്ങളോടും കൂടെ:
1.) കൊയ്ത്തു, നെയ്ത്തു — ചൊലുത്തു - എഴുന്നരുളത്തു, പരത്തു
2.) ഊത്തു; ഓത്തു, കരുത്തു (ത് തു)
3.) പൂച്ചു (പൂചൽ)
4.) പൊരുട്ടു (ൾ്ത്തു), ആട്ടു, പാട്ടു, കൂട്ടു (ട്തു)
5.) മാറ്റു (റ്തു)
6.) പോക്കു, നോക്കു, ചാക്കു, 223 (253. 4) എന്ന പോലെ.
260. തം, ത്തം-വികാരങ്ങളോടും കൂടെ.
1.) നടത്തം, പിടിത്തം, അളത്തം
2.) അച്ചം, ( -ഞ്ചു)-വെളിച്ചം വെട്ടം (ൾ്ത്തം)
3.) ആട്ടം, ഓട്ടം, നേട്ടം, കൂട്ടം, വാട്ടം.
4.) ഏറ്റം, കുറ്റം, തോറ്റം
5.) ആക്കം ( - കു)-ഉറക്കം, മുഴക്കം, ചുരുക്കം. ( -ങ്ങു)
261. പ്പം, വം-(177 എന്ന പോലെ)
അടുപ്പം, കുഴപ്പം, ഒപ്പം-ചെല്വം (ചെല്ലം)
262. മ-ഗുണനാമങ്ങളിൽ പോലെ (177)
ഓൎമ്മ (ഓൎച്ച), കൂൎമ്മ (കൂൎച്ച), വളൎമ്മ-തീൎമ്മ, തോല്മ, വെമ്മ, ഉളവാമയെല്ലാം (231)
263. താലവ്യങ്ങളാം-അ, ഇ-എന്നവ.
1.) കൊട (പെണ്കൊട=കൊടുക്ക)-നില-പട-പക-വക-വള-വിത.
2.) പൊടി (ടു) - കളി (കൾ) - കുടി - (കുടു)
264. c. The short Vowel of the root becoming long ധാതുസ്വരത്തിൽ ദീൎഘം (173 എന്ന പോലെ)
പാഴ്, പാടു; തീൻ, ൟടു, നീടു; ഊൺ, ചൂടു; കേടു, ഏറു; പോർ, കോൾ. ഇങ്ങിനെ പണ്ടുളവായവ.
നാടു (നടു) - കാടു (കടു) - വീടു (വിടു)- കൂടു. (കുടു)-താറു (തറ്റുടുക്ക).
265. d. The crude state of Verb (Base) ക്രിയാപ്രകൃതിയും മതി:
വെട്ടു, തല്ലു-ചൊൽ, പുകൾ (ഴ്) -അടി, പിടി, കടി, ചതി,
266. e. Rare forms ദുൎല്ലഭമായി നടക്കുന്ന ക്രിയാനാമരൂപങ്ങൾ ആവിത്:

1.) അൻ — ഉളൻ (ഉളനാക-മ. ഭാ.) മുഴുവൻ, പുത്തൻ. 177.
2.) അർ — ചുടർ, ഉളരാക-പിണർ-മുകറു ( =മുകം).
3.) ടു, ൾ — ചുമടു (ചുമ)-തകിടു, ചെവിടു, പകടു, മീടു, മുകൾ
4.) മ്പു — കെടുമ്പു, ചിനമ്പു (ചിറു, ചിൻ)-വെടുമ്പു.

267. f. Forms resembling Compounds സമാസം പോലെ ഉള്ളക്രിയാനാമങ്ങൾ.

1.) ഇൽ (=ഇടം) — വെയിൽ (വേ) - വായിൽ, വാതിൽ-കുടിഞ്ഞിൽ, bതുയിൽ (തുയിർ)
2.) ഉൾ — ഇരുൾ (ഇരവു) പൊരുൾ, അരുൾ.
3.) പടി,- പാടു — നടവടി (നടപ്പു) തിരിപ്പടി (തിരിപ്പു) തികവടി, തികവാടു, നിറപടി.
4.) മാനം — തേമാനം, ചേരുമാനം, തീരുമാനം, കുറമാനം, പൊടിമാനം, ചില്വാനം.
5.) തല — നടുതല, വിടുതല, മറുതല,
6.) വാരം (അരം) — മിച്ചവാരം, മിച്ചാരം-പതവാരം (പതാരം) തങ്ങാരം, ഒപ്പരം, നൊമ്പരം, (നൊമ്പലം)
7.) ആയ്ക, ആയ്മ, (189) — എന്നവ ഇല്ലായ്കയെ കുറിക്കയല്ലാതെ (286) ഉണ്ടാകുന്നതെയും തരും.
ഉ-ം. വരായ്ക, വരാഴിക=വരവു; കൊള്ളായ്മ- എന്നതിന്നു വടക്കിൽ കൊള്ളാത്തതു, തെക്കിൽ കൊള്ളാകുന്നതു എന്നിങ്ങിനെ രണ്ടു പ്രയോഗം ഉണ്ടു.
268. g. Sanscrit forms സംസ്കൃതത്തിൽ-തി-അനം-ൟ കൃദന്തങ്ങൾ തന്നെ അധികം നടപ്പു.
(ഉ-ം. ഗമിക്ക, ഗതി, ആഗമനം-അനുസരിക്ക, അനുസരണം-വിസ്മരിക്ക, വിസ്മൃതി)

താളിളക്കം
!Designed By Praveen Varma MK!