Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

072. സംഭാവനാദികൾ.

Conditional, Concessive etc.
245. a. 1st Conditional ഒന്നാമത്തെ സംഭാവനാരൂപം മുൻ വിനയെച്ചത്തോട് (225) — ആൽ — പ്രത്യയം ചേൎക്കയാൽ ഉണ്ടാം.
ആയാൽ (ആയിനാൽ-ആനാൽ)
ചെയ്താൽ-ഊതിയാൽ (ഈടിനാൽ)
പുക്കാൽ . . . കൊടുത്താൽ
മുൻ വിനയെച്ചം താൻ എങ്കിലും, ഏകാരം കൂടീട്ടെങ്കിലും സംഭാവനയുടെ അൎത്ഥമുള്ളതു തന്നെ.
246. 1st Concessive ആയ്തിനോടു-ഉം- ചേൎത്താൽ, അനുവാദകം ആയ്തീൎന്നു.
ആയാലും, ചെയ്താലും, കൊടുത്താലും.
അതും നിമന്ത്രണമായ്വരും (അറിഞ്ഞാലും=അറിക), (Precative)
പിന്നെ മുൻവിനയെച്ചത്തോടു തന്നെ ഉം-എങ്കിലും, ഇട്ടും- എങ്കിലും ചേൎത്താൽ, അനുവാദകമായി.
247. b. 2nd Conditional രണ്ടാമത്തെ സംഭാവന പുതിയ നടുവിനയെച്ചത്തിൽ (242) അകാരത്തെ തള്ളി-ഇൽ-പ്രത്യയം ചേൎത്താൽ ഉണ്ടാം.
ആകിൽ, നോകിൽ, വരികിൽ, ചൊല്കിൽ. (ചെല്ലുകിൽ) വെക്കിൽ (വൈക്കിൽ) ഉണ്ണുകിൽ (ഉണ്കിൽ)-കൊടുക്കിൽ.(ഒന്നുകിൽ 136)
2nd Concessive ആയതിനൊടു-ഉം-കൂടിയാൽ, അനുവാദകമായി.
ആകിലും, ചെയ്കിലും, ചെല്കിലും, കൊടുക്കിലും.
248. c. Contracted and rare forms of conditional and concessiven ൟ രൂപത്തിന്നു ചില വികാരങ്ങൾ സംഭവിക്കും.
മുമ്പെ സംക്ഷേപത്താൽ തന്നെ:
ഏറിലേ-മ. ഭാ. (ഏറുകിലേ) - ആയീടിൽ, ആയിൽ ര. ച.
കണ്ടീടിലാം-കേ. രാ-തുടങ്ങിൽ-വൈ. ശ.
മടങ്ങിലും (കൃ. ഗാ.)- ചെയ്തീടിലും.
പിന്നെ ഭാവിരൂപത്തോടു ഒത്തുവരും.
വരുവിൽ-ഇരിപ്പുവിൽ (ഇരിപ്പൂൽ-വൈ-ച.)
ആക്കുകിൽ, രക്ഷിക്കുവിൽ-വേ.ച. ചെല്ലൂൽ-പ-ചൊ-നടത്തൂലേ. വൈ. ച.
കൊടുക്കൂലും, പുളിക്കൂലും, ഇരിപ്പൂലും. (ല. പാ. സ.)
തിന്നൂലും-പ. ചൊ-പെടൂലും-കെ. രാ.

249. d. Ancient forms of conditional and concessive പുരാണ സംഭാവനാരൂപംതമിഴിൽ ശേഷിച്ചിരിക്കുന്നു.
(ആകിൽ) ആയിൽ. (എങ്കിൽ) എനിൻ-ആയിനും-എനിനും
അവ സംക്ഷേപിച്ചും—ആനും, ഏനും-എന്നു വരും
(134)-ആരേനും എന്ന പൊലെ ആരേലും
(എലിലും) എന്നും കേൾ്ക്കുന്നു.
250. e. Accessorial and Intentional വഴി എന്നൎത്ഥമുള്ള-ആറു പേരെച്ചങ്ങളോടു ചേൎന്നു വരുന്ന ഒരു നടപ്പുണ്ടു.
ഉ-ം-ചെയ്യുന്നവാറു, ചെയ്തവാറു.
അതിനാൽ രണ്ടു രൂപങ്ങൾ ജനിക്കും.
I. Accessorial (Adverb of Time).

1.) ഭൂതപേരെച്ചത്താൽ കാലവാചിയാകുന്നതു ഒന്നു.
ചെയ്തവാറെ — ചെയ്താറെ
ആയവാറെ — ആയാറെ, എന്നാറെ
മരിച്ചവാറെ — മരിച്ചാറെ
II. Intentional (Adverb of Purpose).

2. ഭാവി പേരെച്ചത്താൽ അഭിപ്രായവാചിയാകുന്നതു.
ആകുമാറു, ആമാറു (ആമ്മാറു)
കാണുമാറു, കാണ്മാറു
വരുമാർ (കേ. രാ.) മരിക്കുമാറു, മരിപ്പാറു (230-3)

താളിളക്കം
!Designed By Praveen Varma MK!