Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

068. വിധിനടുവിനയെച്ചം മുതലായവ. - Imperative. Infinitive. Optative.

238. I. Imperative വിധിയാകുന്നതു നിയോഗ രൂപം(തമിഴിൽ ഏവൽ); അതു മദ്ധ്യമപുരുഷനത്രെ പറ്റും. അതിൽ ഏകവചനത്തിന്നു വെറും പ്രകൃതി തന്നെ മതി. 211 ആമതിൽ അടങ്ങിയ ചിലക്രിയകളിൽ മാത്രം-കു-ക്കു-എന്ന് ഇവ ചേരും.
ഉ-ം. പോ-ഇരു. (ഇരി) കൊടു, കേൾ-വാ-താ-പറ-അറി-നില്ലു, നിൽ. (മ.ഭാ.) കൊൾ, വാങ്ങിക്കൊ-കേ. ഉ. നല്കു -ഇളക്കു-നോക്കു-വെക്കു (വൈ).
239. വിധിബഹുവചനം രണ്ടാം ഭാവിയോടു-നിങ്ങൾ എന്നൎത്ഥമുള്ള-ഇൻ-എന്നതേ ചേൎക്കയാൽ ഉണ്ടാം. വരുവിൻ (വരീൻ) നോക്കുവിൻ (211) പോവിൻ, കൊൾ്വിൻ ഇരിപ്പിൻ (ഇരിക്കുവിൻ) പറവിൻ കേൾ്പിൻ കാണ്മിൻ നില്പിൻ (നില്ക്കിൻ, നിക്കിൻ 227 -3.)ചെയ്വിൻ (ചെയ്യുവിൻ)
240. സംസ്കൃതവിധികൾ ചിലവ പാട്ടിൽ നടപ്പാകുന്നു.
(ഉ-ം. ജയ-ജയ-രക്ഷ-ഭവ-പ്രസീദ-ശൃണു-കുരു-ദേഹി, പാഹി, ത്രാഹി, ബ്രൂഹി.
ബഹുവചനം-ഭവത-കുരുത-ദത്ത).

താളിളക്കം
!Designed By Praveen Varma MK!