Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

067. Neuter Nouns.

233. a. Formed of adjective future Participle ഭാവിനപുംസകം അധികം നടപ്പു.
വരുമതു—തോന്നുമതു-കൊള്ളുമതു
വേണ്ടുവതു—(വേണ്ടതു) ഈടുവതു (വൎദ്ധിച്ചീടതു.)
കളവതു, പറവതു, എന്മതു
എല്പിപ്പതു, കിടപ്പതു, സഹിപ്പതു.
ഇരിപ്പവ (ഇരിപ്പൊ. 237)
വിശേഷിച്ചു ചതുൎത്ഥി പിൻവിനയെച്ചെത്തൊട് ഒക്കുന്ന അൎത്ഥമുള്ളതാകയാൽ, പാട്ടിൽ വളരെ നടപ്പു.
(പൂവതിന്നു, വീഴ്വതിന്നു, തിന്മതിന്നു, കൊല്ലിപ്പതിന്നു).
234. b. Of adjective present perfect and future participles with Demonstrative Pronoun ഇ before the affix ത്രികാലനപുംസകത്തിൽ-
ഇ-ചുട്ടെഴുത്തും കൊള്ളാം (ആവിതു-നോവിതു-വൈ. ശ-കൊൾ്വിതു-വന്നിതു-തോന്നീതില്ല-വൈ. ച-അകലിന്നിതു, കരുതീതു, വെല്വിതു രാ. ച.)
235. c. Of adjective present perfect and future Participles with Demonstra-tive Pronoun ഉ before the affix ത്രികാലനപുംസകത്തിൽ-
ഉ-ചുട്ടെഴുത്തും കൊള്ളാം. (ഉ-ം. അറിയുന്നതു-തീൎന്നതു-അടുപ്പുതു, പോവുതു രാ. ച. നടന്നുതേ- ചമഞ്ഞുതെ-കണ്ടുതില്ല.)
ഭാവി- തുടങ്ങുവുതു, ആടുവുതു-രാ. ച,
പിന്നെ സംക്ഷെപിച്ചിട്ടു-എന്തു വേണ്ടുതു തഞ്ചുതില്ല (മുകുന്ദ)-വലുതു, ചെറുതു എന്നപോലെ.
236. ഊ- (ഉവു) ഭാവിനപുംസകത്തിൽ മാത്രം നടപ്പു (നന്നൂതു എന്ന പോലെ) ആവൂതു, വരുവൂതു, പറവൂതു, (തൊഴുവൂതും ചെയ്തു. ദേ. മ. നോവൂതും
ചെയ്യും-വൈ. ശ-തരുവൂതാക-കേ. ഉ).
അതു സംക്ഷെപിച്ചിട്ടു-മിണ്ടൂതും ചെയ്യാതെ കൃ. ഗാ. എന്നും, വിരിച്ചിട്ടു-ആകുവീതും ചെയ്തു- കാച്ചുവീതും ചെയ്ക-എന്നും വരും- ഉപദേശിപ്പൂതു-പൊറുപ്പൂതിന്നു. കൃ. ഗാ.
237. d. Of adjective Particilpes with the affixes ഒൻ, ഒന്ന് — ഓ-വേറൊരുനപുംസകം ആവിതു-ഒൻ, ഒന്ന്-എന്നുള്ളതു-അതു ചില ക്രിയൾ്ക്ക മാത്രമേ കൊൾ്വു-സ്വരം പരമാകുമ്പോഴേ നടപ്പു- ആവൊന്നല്ല (=ആവതല്ല)-വേണ്ടുവൊന്ന് -ഉള്ളോന്നല്ല-ഉള്ളൊന്നതു (=ഉള്ളതു) വലിയൊന്നായി- ത. സ. ഉള്ളൊന്നാകിലും ഇല്ലൊനാകിലും (പൈ).
നശിപ്പൊന്നു മ. ഭാ. ഇരിപ്പൊന്നു. ത. സ, തുയർ എന്മൊന്നു. രാ. ച. ഇങ്ങനെ ഭാവികൾ.
ഭൂതവൎത്തമാനങ്ങളുടെ ഉദാഹരണങ്ങൾ ആവിതു-ഉളവായൊന്നിതൊക്കയും-ഹ-ന-നിൎമ്മിച്ചൊന്ന് ഉ. രാ-ചെയ്തൊന്ന് -കൃ. ഗാ—ഈടുന്നൊന്ന് -(കൃ. ഗാ.)
ഇതിന്നു ഒരു ബഹുവചനം പോലെ ആകുന്നിതു:
ഇരിപ്പോ ചിലവ. വ്യ-പ്ര. ഇരുന്നോ ചിലവ. ത. സ. തക്കോ ചില കൎമ്മം. വില്വ-എളിയോ ചിലപിഴ; തിരിട്ടൊചിലനക്തഞ്ചരർ. രാ. ച. എന്നുള്ളതു വിചാരിച്ചാൽ, ഒന്ന് എന്നതു ദീൎഘസ്വരമുള്ളതു എങ്കിലും സംഖ്യാവാചിയത്രെആകുന്നു എന്നു സ്പഷ്ടം.

താളിളക്കം
!Designed By Praveen Varma MK!