Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

066. Personal Nouns.

231. a. Formed of the adjective present and past Participles ലിംഗപ്രത്യയങ്ങളാൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ ആവിതു.
നടക്കുന്നവൻ, വൾ, തു — വർ, വ
വന്നവൻ, വൾ, തു — വർ, വ (വന്നോ)
(വന്നോൻ, വന്നോൾ — ചത്തോർ)
പെറ്റോർ എന്നല്ലാതെ പണ്ടു പെറ്റാർ, ഉറ്റാർ, നല്ലുറ്റാർ എന്നുംm= മറ്റും സംക്ഷേപിച്ചു ചൊല്ലും 183. ആയതു എന്നല്ലാതെ ആയ്തു — എന്നും നടക്കും.
പിന്നെ നപുംസകത്തിൻ്റെ പണ്ടുള്ള രൂപമാവിതു: കിടന്തമ, വാഴ്‌ന്തമ, നടന്തമ മുതലായതു തന്നെ.
232. b. Formed of the adjective future Participle ഭാവിപേരെച്ചത്താൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ വളരെ നടപ്പല്ല.
1.) വാഴുമവൻ, വാഴ്വവൻ - ഇടുമവൻ, ഇടുവോൻ - ആകുമവൻ, ആമവൾ. മ. ഭാ.
ഉണ്ടാമവർ - കൈ. ന. (=ഉണ്ടാകുന്നവർ).
2.) താങ്ങുവോർ, താങ്ങോർ-പിണങ്ങുവോർ-ആവോർ. കൃ. ഗാ. ചെയ്‌വോർ- കൊൾ്വവർ , വാഴ്വവർ-രാ. ച - ചൊല്ലുവോർ, ചൊല്വോർ-കളവോർ- പൊരുവോർ-പുണൎവ്വോൻ. (കാൺപവർ-ര. ച.) കാണ്മവർ, ഉണ്മോർ, എമ്പോൻ രാ. ച. വെടിവവർ.
3.) വാഴുവൻ-അറിവൻ, തരുവൻ-ഈടുവൻ എന്നിങ്ങിനെ പണ്ടുള്ളവ.
4.) ഇരിപ്പവൻ, കേൾ്പോർ, നിനെപ്പവർ, നടപ്പോർ, ഒപ്പവർ.

താളിളക്കം
!Designed By Praveen Varma MK!