Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

065. Adjective future Participles

ഭാവിയുടെ പെരെച്ചങ്ങൾ്ക്ക രൂപം അധികവും പ്രയോഗം കുറഞ്ഞും കാണുന്നു.
1.) ഒന്നാം ഭാവിരൂപം തന്നെ മതി.
ആകും - ആം - കൊടുക്കും. (ആകും കാലം - ആമ്പോൾ - പോമ്പോലെ. ഭേ. മ - കൊടുക്കുന്നേരം)
2.) പാട്ടിൽ അതിനോടു ചുട്ടെഴുത്തും കൂടും.
ചൊൽ പൊങ്ങുമപ്പൂരുഷൻ. മ. ഭാ. വിളങ്ങുമന്നാൾ - വിളങ്ങുബ്രാഹ്മണൻ (വിധ)
3.) രണ്ടാം ഭാവിരൂപം - ഓളം - ഒരു - ആറു - എന്നു ഇങ്ങനെ സ്വരാദ്യങ്ങളായ നാമങ്ങൾ്ക്ക മുന്നെവരും.
ആവോളം — ആകുവോളം — ആവോരു വേല
പോവോളം — പോകുവോളം.
വരുവോളം; കാണ്മോളം; കാണ്മാറു - കൃ. ഗാ. എമ്പൊരു രാ. ച.
തികവോളം - തികയോളം; മറവോളം - യോളം,
മരിപ്പോളം; ഇരിപ്പൊരു നദി.
4.) രണ്ടാം ഭാവി രൂപത്തോടു ചുട്ടെഴുത്തു കൂടുന്ന ഒരു പദം ഉണ്ടു - (വേണ്ടുവ) - സംക്ഷേപിച്ചിട്ടു - വേണ്ട - എന്നത്രെ).

താളിളക്കം
!Designed By Praveen Varma MK!