Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

063. Adverbial Future Participles.

227. a. Malayalam പിൻവിനയെച്ചം-രണ്ടാം ഭാവിയിലെ-വു-പ്പു-എന്നവറ്റോടു- (ആൽ എന്നൎത്ഥമുള്ള) ആൻ ആകുന്ന പ്രത്യയം ചേൎക്കയാൽ, ഉണ്ടാകുന്നു.
1.) അബലക്രിയകളിൽ ചിലതിൽ ൨ രൂപം ഉണ്ടു.
ആകുവാൻ, ആവാൻ-പൂകുവാൻ, പൂവാൻ - നല്കുവാൻ - പുല്വാൻ. ശൈ. പു -വൈകുവാൻ, വൈവാൻ. 2 കേ. രാ — കുറയുവാൻ - വെ. ച. കുറവാൻ. മ. ഭാ - തികവാൻ - അറിവാൻ - വീവാൻ, വീയുവാൻ - കവരുവാൻ, കവൎവ്വാൻ - കൊല്ലുവാൻ, കൊല്വാൻ, വെല്വാൻ - പുകഴുവാൻ, പുകഴ്വാൻ. കൃ. ഗാ - കാണുവാൻ, കാണ്മാൻ (കാഴ്മാൻ). ഉണ്മാൻ, തിന്മാൻ - പൂണുവാൻ (പൂണ്മതിന്നു) വീളുവാൻ (മീഴ്‌മാൻ - രാ. ച.)

2.) വകാരം ചിലപ്പോൾ കെട്ടു പോകും.
വരുവാൻ, വരാൻ- ചാടാൻ. പ. ത. വണങ്ങാൻ. കൃ. ച.
3.) ബലക്രിയകളിൽ - 211. ആമതിൽ ചൊല്ലിയവ.
ആക്കുവാൻ, തിക്കുവാൻ, ഇളക്കുവാൻ.
ശേഷമുള്ളവ: മരിപ്പാൻ, (മരിക്കുവാൻ, മരിക്കാൻ). നില്പാൻ (നിപ്പാൻ, നിക്കാൻ). കൾ്പാൻ, കപ്പാൻ (കപ്പതിന്നു. കേ. രാ)
4.) കൂട്ടുവാൻ എന്നതിന്നു കൂട്ടുവാനുള്ളതു കറി എന്ന് അൎത്ഥം ജനിക്കയാൽ, നാമരൂപമായും നടക്കും. -(ഉ-ം. കൂട്ടുവാൻ്റെ-പിന്നെ തിന്മാനിൽ=വെറ്റിലയിൽ)
228. b. Sanscrit സംസ്കൃതത്തിൽ ഒക്കുന്നതു - തും - അന്തം തന്നെ - ഉ-ം. കൎത്തും=ചെയ്‌വാൻ - യോദ്ധും അടുത്താൻ (ദേ. മ.) ശ്രോതും - വക്തും -തത്ര വസ്തും ഉണ്ടത്യാഗ്രഹം (അ. രാ.) ഭൊക്തു കാമൻ - മ. ഭാ.

താളിളക്കം
!Designed By Praveen Varma MK!