Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

062. Adverbial Past Participles.

225. a. Malayalam മുൻവിനയെച്ചതിൻ്റെ രൂപം മുഴുവൻ ഭൂതകാലത്തോട് ‍ഒക്കുന്നു, എങ്കിലും ഭൂതകുറിയാകുന്ന - ഇ - ഉ -എന്ന അന്ത്യ സ്വരങ്ങൾ നന്ന ചുരുങ്ങി പോം; അതു കൊണ്ടു:
1.) യി - എന്നതിന്നു - യ - വരും (പോയ്ചുടും - ആയ്ക്കൊണ്ടു).
2.) അരയുകാരം സ്വരം പരമാകിൽ ലോപിച്ചും പോം (വന്നെടുത്തു-)
3.) സംക്ഷേപങ്ങളും ഉണ്ടു.
1. പിൻ വരുന്ന ക്രിയകളോട് (വാഴിച്ചു കൊള്ളു = ച്ചോളു - വായിച്ചുകൂടാ = ച്ചൂടാ, തന്നുവെച്ചു = ന്നേച്ചു, കൊണ്ടരിക മ. ഭാ.) 86.
2. മുൻ വരുന്ന നാമങ്ങളോടു (അങ്ങു പട്ടു=ങ്ങോട്ടു, വഴിയെ നോക്കി=വൈയോക്കി, എങ്കൽനിന്നു=എങ്കന്നു) 126.
226. b. Sanscrit മുൻവിനയെച്ചത്തിന്നു സംസ്കൃതത്തിൽ ക്ത്വാന്തം ല്യബന്തം എന്നു പേരുകൾ ആകുന്നു. (ഉ-ം. ഉക്ത്വാ= വചിച്ചിട്ടു; ത്യക്ത്വാ,=വിട്ടിട്ടു; കൃത്വാ=ചെയ്തിട്ടു; നത്വാ=കുമ്പിട്ടിട്ടു; ആകൎണ്ണ്യ = കേട്ടിട്ടു; ആഗമ്യ)=വന്നിട്ടു ൟ രൂപം ചില മലയാളക്രിയകൾ്ക്കും വൈദ്യശാസ്ത്രത്തിൽ ദുൎല്ലഭമായി വന്നു കാണുന്നു. (ഇടിത്വാ-പൊടിത്വാ).

താളിളക്കം
!Designed By Praveen Varma MK!