Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

053. ത്രികാലങ്ങൾ. The 3 Tenses. - The Tenses and their affixes.

197. ക്രിയെക്കുള്ള കാലങ്ങൾ ആവിത്: രണ്ടു ഭാവികൾ - വൎത്തമാനം ഒന്നു - ഭൂതം ഒന്നു - ആകെ മുക്കാലങ്ങളെ കുറിപ്പാൻ നാലു വികാരങ്ങൾ തന്നെ - ഇവ വിധിനിമന്ത്രങ്ങളോടു കൂടെ (238-244) മുറ്റു വിനയത്രെ. അതിൽ ഒന്നാം ഭാവിക്കു - ഉം എന്നതും, രണ്ടാം ഭാവിക്കു - വു - പ്പു - എന്നവയും, വൎത്തമാനത്തിന്നു - ഇന്നു - എന്നതും, ഭൂതത്തിന്നു - ഇ - തു - ന്തു - ൟ മൂന്നും തന്നെ പ്രത്യയങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!