Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

047. Abstract Nouns. ഭാവനാമങ്ങൾ്ക്കു.

1.) I. Malayalam Terminations. മ - തന്നെ പ്രധാനം (177)അടിമ - കുടിമ - ആണ്മ. മേൽ, മേന്മ - കോൻ, (കോന്മ) കോയ്മ. തോഴമ, തോഴ്മ = തോഴം

2. ആയ്മ — എന്നതു ആളിയാൽ ഉത്ഭവിച്ചതു (188) മലയായ്മ (മലയാഴ്മ) കൂട്ടായ്മ (കൂട്ടാളി) ചിറ്റായ്മ - (ചിറ്റാൾ) കാരായ്മ (കാരാണ്മ) - കൂറ്റായ്മ. (കൂറ്റാൻ)
പിന്നെ രാജായ്മ, നായ്മസ്ഥാനം (കേ. ഉ.) തണ്ടായ്മ, മേലായ്മയും മതിയായ്മയും (ഠിപ്പു) ആചായ്മ (കേ. ഉ.)

3.) തനം — തമിഴിൽ അധികം നടപ്പു
ഇരപ്പത്തനം - ഇരപ്പാളിത്തനം - കള്ളത്തനം - കഴുവേറിത്തനം, മിടുക്കത്തനം - എന്നിവ ഗ്രന്ഥങ്ങളിൽ കാണാ - വേണ്ടാതനം പാട്ടിൽ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!