Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

044. IV. Personal Nouns for the 1st and 2nd Person.

178. തമിഴിൽ നാമവിശേഷണങ്ങളെ കൊണ്ടു ഉത്തമ മദ്ധ്യമ പുരുഷന്മാരെ ഉദ്ദേശിച്ചു ചൊല്ലാം-നല്ലേൻ, നല്ലീ, നല്ലീർ-എന്നിങ്ങിനെ തന്നെ-അതു മലയായ്മയിൽ ഇല്ലെങ്കിലും-അടിയേൻ, അടിയൻ, ചതുൎത്ഥി അടിയനു, അടിയത്തിന്നു, അടിയങ്ങൾ-എളിയങ്ങൾ്ക്കു ര. ച. എന്നതു ഉത്തമ പുരുഷ വാചിയായ്നടക്കുന്നു. (നിങ്ങൾ എല്ലാവരും എന്നുള്ള) എല്ലീരും എന്നതും പാട്ടിൽ ഉണ്ടു (പൈ.)

താളിളക്കം
!Designed By Praveen Varma MK!