Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

041. I. Adjective-Participles.
174. ചിലതിന്നു-അ-ചുട്ടെഴുത്തിനാൽ പേരെച്ചം ഉണ്ടാകും.
ഉ-ം-നല്ല-ഇളയ-പഴയ-തുയ്യ-ഉടയ-(വല്ല 146.)
അതു ഭൂതകാലത്തിൽ പോലെ-ഇയ-ഇന-എന്നും ആകും.
ഉ-ം-പെരിയ, വലിയ, ചെറിയ, കുറിയ, നിടിയ, പുതിയ, എളിയ, കൊടിയ, അരിയ, ഇനിയ, രാ. ച. നേരിയ-അഴകിയ, വളൎവ്വിയ, ഇതവിയ, തിറവിയ, കനവിയ, ര. ച. ചെവ്വിന (ചൊവ്വുള്ള)-കഠിന.
ശേഷം ചിലതിൽനിന്നും പൂൎണ്ണക്രിയാപദം ജനിക്കുന്നു.
ഉ-ം-ചുവക്ക, വെളുക്ക, കറുക്ക, മൂക്ക.
എന്നതിനാൽ ചുവന്ന, വെളുത്ത, കറുത്ത-മുതലായ പേരെച്ചങ്ങൾ നടക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!