Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

039. സമാസരൂപം( സമാസരൂപം means Copulative link by which 2 Nouns are cemented into one Compound Noun, be this the terminating Vowel of the first Noun as 163, or the dropping or retaining of its final consonants as 164, or the affix added as 167 etc. compare the English word hand-i-work, where i is the സമാസരൂപം.) - Formation of Compound Nouns.

162. General remarks നാമവിശേഷണത്തിന്നു വേണ്ടി സംസ്കൃതത്തിൽ ഗുണവചനങ്ങൾ ഉണ്ടു-ആ വക മലയാളത്തിൽ ഇല്ലായ്കയാൽ, ക്രിയാപദം കൊണ്ടു താൻ, സമാസം കൊണ്ടു താൻ, നാമങ്ങളെ വിശേഷിപ്പിക്കും-(ഉം-കറുത്ത കുതിര എങ്കിൽ, ക്രിയാപദത്താലും; വെള്ള കുതിര എങ്കിൽ, സമാസത്താലും നാമവിശേഷണം വന്നതു - സംസ്കൃതം - കാളഃ, ശ്വേതഃ- എന്നിവ ഗുണവചനങ്ങൾ.
ഗുണവചനങ്ങൾക്ക അതിശായനം ആകുന്ന അൎത്ഥത്തോടു കൂട താരതമ്യം വരുന്നതു പോലെ, മലയായ്മ പദങ്ങളിൽവരാ-പാട്ടിലെ കൂടക്കൂടെ കാണ്മൂ-(ഉ-ം-എന്നെക്കാൾ മഹത്തരം മേഘം-പ. ത-ഇതിന്ന ഉചിതതരം ഔഷധം-പ-ത-സുന്ദരതരമായ മന്ദിരം-മ-ഭാ-രാമമാഹാത്മ്യംഗുഹ്യതമം അ. രാ. പ്രിയതമ, പ്രേഷ്ഠ-കേ-രാ.) ആ അൎത്ഥം ഉള്ള അതി ഉപസൎഗ്ഗം മലയായ്മയിൽ ഒട്ടു ചേരും (അതിധൎമ്മിഷ്ഠൻ, കേ. രാ. അതികഠിനം)- അതിനല്ലതു (ഉ - രാ)
163. I. The first Noun retaining its Nominative form സമാസരൂപം ചില പദത്തിൽ പ്രഥമയോടു ഒക്കും: ഉ-ം-നരിപ്പൽ-തീക്കൽ-ഐന്തലനാഗം - മഴക്കാലം- മലനാടു- താമരയിതൾ- രക്തധാരപ്പുഴ- പേരൂരയ്യൻ-പെണ്കുല-ഉൾ്ത്താർ-നടുക്കൂട്ടം-മാടപ്പിറാക്കൂട്ടം പ. ത. പിലാവില-രാക്കൺ (൮൪ലിലെ ഉദാഹരണങ്ങൾ നോക്കുക.
ചില അകാരാന്തങ്ങൾക്ക ആകാരംവരും (സഭാനടുവിൽ. ജരാനര-മങ്കാമുഖം കൃ. ഗ) - മുന്തിരിങ്ങാലത- മുന്തിരിങ്ങപ്പഴം-മുന്തിരിങ്ങാപ്പഴം - ങ്ങായ്പഴം-(112)
164. II. The first Noun dropping or retaining മ-ൻ-ർ-അൻ-അം-അർ-എന്ന പ്രത്യയങ്ങളിൽ അകാരമെ നില്പു -ഉ-ം- സമുദ്രനീർ - കാമത്തീ-അകതാർ-മരക്കലം-വട്ടപ്പലിശ-മുപ്പതിനായിര-പ്രഭു-മാരമാൽ-കാട്ടാളപതി (കേ. രാ.)
മ-ൻ-ർ-ലോപിക്കാത്തവയും ഉണ്ടു (ഉ-ം കോലം വാഴ്ച = കോലസ്വരൂപം-മരംകയറ്റം (കേ. ഉ.) കുളങ്ങര-(കുളക്കര)-ഇടങ്കൈ, മുഴങ്കാൽ-കാലൻ പുരി-മന്നവൻനിയോഗം-ചേരമാന്നാടു-ഉമ്പർകോൻ-അരികൾകുലം-ദേവകൾ ദേവൻ (ഇതങ്കൾ വാനരവീരൻ, ഉന്നതങ്ങൽ വിഭീഷണൻ, തിറങ്കൾ സൂൎയ്യദേവൻ. ര. ച.)
വിശേഷാൽ സ്വരം പരമാകുമ്പോൾ, അകാരത്തിന്നു സ്ഥിരത പോരാ-(നീലഅഞ്ജനം) അതുകൊണ്ടു (75 പോലെ) വ-യ-ഉറപ്പിന്നു വരും (കലവറ-നിലവറ-അരികുലവരചൻ ര. ച. പാട്ടയോല, മദയാന, മിത്രയാപത്ത-കേ. രാ).
അല്ലായ്കിൽ പ്രത്യയം നില്പൂ-(പണയമോല, മൂത്രമടെപ്പു, രാമനാട്ടം, കാലനൂർ)
അല്ലായ്കിൽ പ്രത്യയം (85 പോലെ) മുഴുവൻ ലോപിച്ചു പോം വെളിച്ചെണ്ണ-പുണ്യാഹം (കേ. ഉ.) ഭയങ്കരാറായി (കേ. രാ.) പട്ടോല-കള്ളൊപ്പു-കൃഷ്ണാട്ടം).
165. III. The first Noun rejecting final അ and ഉ and affixing അൻ, അം, മ അകാരാന്തങ്ങൾക്കും ഉകാരാന്തങ്ങൾക്കും മറ്റും സമാസവിഭക്തിയിങ്കൽ-അൻ-അം-മ എന്നവ വരും.
1.) മുള്ളൻചേന, തെക്കൻകാറ്റു, വടക്കൻപെരുമാൾ, പൊന്നെഴുത്തൻചേല, പരുക്കൻമുണ്ടു, വേരൻപിലാവു.
2.) കലങ്കൊമ്പു, കാളക്കൊമ്പു, ഏഴിലമ്പാല, മലമ്പുലി, മലഞ്ചുള്ളി, മലങ്കര: പുഴങ്കര, പനങ്കുല.
3.) പുളിഞ്ചാറു, ചീങ്കണ്ണൻ, പൂങ്കോഴി, (പൂവങ്കോഴി) പൂന്തേൻ, ചിങ്ങൻവാഴ- വിശേഷാൽ ചുണ്ടങ്ങ, ചുരങ്ങ, മാങ്ങ, വഴുതിനിങ്ങ-തുടങ്ങിയ കായ്കളുടെ പേരുകളിൽ.
166. IV. The first Noun accepting a Substitute വേറൊരു സമാസരൂപമായതു വളവിഭക്തിയുടെ ആദേശരൂപം തന്നെ (107)
1.) തു-വലത്തുഭാഗം, ഏലത്തരി, കൂവളത്തില, വീട്ടുകാൎയ്യം-കപികുലത്തരചൻ (ര. ച.) വങ്കാട്ടാന-ആറ്റുവെള് തളിപ്പറമ്പത്തു മതിലകം, വളൎഭട്ടത്തുകോട്ട ൟഴത്തുദീപു കേ. ഉ.
2.) പഴകിയ മാതിരി-ചെമ്പു, ചെപ്പെടു-വേമ്പു, വേപ്പില-ഇരിപ്പെഴുകു-കന്നു കറ്റുകുളമ്പു-പിൻ, പിറ്റന്നാൾ-ആണ്ടു, ആട്ടക്കണി-നഞ്ചു, നച്ചെലി-കുരങ്ങു, കരക്കരചർ-(ഭാഗ.) കുരുന്നു-കുരുത്തോല.
3.) ഇൻ-തെക്കൻദിക്കു (ര. ച.) കിഴക്കിൻപുറം ( -ക്കുമ്പുറം)-ഉഴുന്നുംമണി കടുകിന്മണി-പൊന്നിൻതളിക-ആട്ടുമ്പാൽ-വൈ. ശ. ഇത്യാദി.
V. 167. The Termination of the first Noun affixing: ഏ ഏ പ്രത്യയം കൂടെ നടപ്പു (മുക്കൊലേപ്പെരുവഴി-മുന്നേവണ്ണം-ആയിരത്താണ്ടേആയുസ്സു-നാലുപന്തീരാണ്ടേക്കാലം നാലുനാളേപ്പനി.
അതു വളവിഭക്തിയോടു ചേരും-(വലത്തേപ്പെരുവിരൽ, ഇവിടത്തേ വൃത്താന്തം, കോവിലകത്തേമന്ത്രം, ഏഴുമാസത്തേക്കിടാവു, നാലുദേശത്തേലോകർ, വണ്ടിനത്തേലീല-കൃ. ഗ. കാരക്കായുടെ അകത്തേക്കുരു-വൈ. ശ- അരികത്തേവീടു, ചാരത്തേമന്ദിരം, അങ്ങനത്തേമഴ, ഒടുക്കത്തേ പണ്ടത്തേപ്പോലെ, ഒരാണ്ടത്തേഅനുഭവം, ഇപ്പോഴത്തേ-നടയത്തേപ്പൊടി, നടേത്തേപ്പദം-കോഴിനെഞ്ഞത്തേ എല്ലു.
ഇതിനാൽ ദുൎല്ലഭമായൊരു സ്ഥലചതുൎത്ഥിയും സപ്തമിയും ജനിക്കും (ഉ-ം-പത്തുനാളെത്തേക്കുള്ളിൽ കേ. രാ. അന്നേത്തയിൽ, അന്നേത്തേൽ-ശീലാവ.)
ഏ ചിലപ്പോൾ മുന്തിയും വരും (അന്നേത്തേരാത്രി, ഉച്ചെക്കേത്തഭക്ഷണം, മുമ്പേത്തപോലെ).
VI. 168. The Locative of the first Noun affixing: ഏ ഏ പ്രത്യയം സപ്തമിയോടും ചേരും ഇൽ, കൽ, മേൽ) അഗ്രത്തിങ്കലേവര-ത. സ. പാലവേൎമ്മലേത്തൊലി-വൈ. ശ. വീട്ടിലേവസ്തു, കണ്ണിലേവ്യാധി, മുമ്പിലേജ്ജന്മം, ഉള്ളിലേക്കണ്ണു, കുസുമംതന്നിലേമണം. കൃ. ഗാ.
ത്തു എന്നതോടും കൂടെ-(രാവിലെത്തേഭോജനം.
VII. 169. The Sanscrit Method of cementing Nouns into Compounds. സംസ്കൃത സമാസങ്ങളുടെ രീതിയും സംഹിതാക്രമവും (74) മലയായ്മയിൽ അല്പം നുഴഞ്ഞു കാണുന്നു. അതിന്നുദാഹരണങ്ങളാവിത്.
1.) സംസ്കൃതപദം പരമാകുമ്പോൾ (ജരാനരാദികൾ-ദേ. മാ-ആരണാദികൾ. കൃ. ഗാ. ഇത്തരാദികൾ ഭാഗ-പട്ടുതൊപ്പിക്കുപ്പായാദിലാഭം. തി. പ. ചെന്താമരാക്ഷൻ. ഭാഗ. മന്നവാജ്ഞയാ- ചാണ-മന്നവോത്തമൻ. നള-കാണാവകാശം മാറാദ്ധ്യയനം. കൈ. ന.)
2.) മലയാള പദം പരമാകുമ്പോൾ (അനേകായിരം-മ. ഭാ.) വിശേഷാൽ ചില സകാരാന്തങ്ങൾ തന്നെ (രക്ഷോവെള്ളം=രക്ഷസ്സുകളാകുന്ന വെള്ളം-കേ. രാ. മനോതാഴ്മ=മനത്താഴ്മ-എങ്കിലും യശസ്സുകേടു-കേ.രാ. തുടങ്ങിയുള്ളവ.)

താളിളക്കം
!Designed By Praveen Varma MK!