Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

037. Numeral Adverbs പിന്നെ ക്രിയാവിശേഷണങ്ങൾ

ഒരിക്കൽ, ഒരു പ്രാവശ്യം.
പത്തു രണ്ടൊരു വട്ടം-മൂവേഴു വട്ടം.
ഇരു പത്തൊരു തുട. (മ. ഭാ.)
പലതുടയും ചെന്നു. ഭാഗ. രണ്ടു മൂന്നൂടെ (മ. ഭാ.)
ആറു രണ്ടെട്ടും ഒന്നും പടി=21.
നൂറ്റെട്ടുരു-2 മാത്രയാംവണ്ണം പത്തുരു (വൈ- ച.)
159. VI. Ordinals

പൂരാണനാമങ്ങൾ ആകുന്ന സ്ഥാനസംഖ്യകൾ (ആകും) ആം എന്ന പേരെച്ചത്തെ ചേൎക്കയാൽ ഉണ്ടാകും (എത്രാം സ്ഥാനം-ത-സ-അത്രാമതു-ഒന്നാം-രണ്ടാം-നൂറാം-ആയിരാം)
അതിനൊട്ടു ലിംഗപ്രത്യയങ്ങൾ ചേരും (ഒന്നാമൻ-രണ്ടാമൻ-മൂന്നാമൻ, മൂന്നാളൻ, നാലാമൻ-എട്ടാമൻ-പത്താമൻ)
അതിൽ ഇപ്പോൾ അധികം നടപ്പു-അവൻ-അവൾ-എന്നു ചേൎക്കുന്നതു തന്നെ (അഞ്ചാമവൻ, ആറാമവൾ ഇത്യാദി) നപുംസക സമാസവും ശരി (ഒന്നാമതു-ഒന്നാമത്തേവൻ 182) നപുംസകം തന്നെ ക്രിയാവിശേഷണമായും ഉണ്ടു (അവൻ പതിനെട്ടാമതും വരും മ. ഭാ)

താളിളക്കം
!Designed By Praveen Varma MK!