Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

346. POSSESSIVE (with Adjective Participles, Numerals, Pronouns, Adverbials and Substantives in the first member).

870. ബഹുവ്രീഹി - പൂൎവ്വപദത്തിൽ കൃദന്തങ്ങൾ സംഖ്യകൾ നാമങ്ങൾ അവ്യയങ്ങൾ ഇത്യാദികൾ ഉള്ളവ. ഉ-ം
1. നാമങ്ങൾ: ആയുധപാണികൾ (കേ. ഉ.) പേടമാൻ മിഴിയാൾ.
2. കൃദന്തങ്ങൾ: ജിതേന്ദ്രിയൻ.
3. ഗുണവാചകങ്ങൾ: പൈങ്കിളിമൊഴിയാൾ (170—173).
4. സംഖ്യകൾ: ചതുൎമ്മുഖൻ, നാന്മുഖൻ, മുക്കണ്ണൻ. ഐമുല (പശു.)
5. അവ്യയങ്ങൾ: അമലൻ, നിൎമ്മലൻ. [ഷഷ്ഠിയോടും ചതുൎത്ഥിയോടും (തനിക്കുണ്ടു) സംബന്ധം ഉണ്ട.]

താളിളക്കം
!Designed By Praveen Varma MK!