Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

339. തസ്യാന്തരേന്യസ്തം PARENTHESIS.

864. ഒരു വാചകത്തിൻ്റെ ഇടയിൽ വെച്ച പദത്തിന്നോ വാചകത്തിന്നോ തസ്യാന്തരേന്യസ്തം എന്നു പേർ. വാചകാരംഭത്തിലും അന്തത്തിലും ആം. ആയതു ഒന്നുകിൽ വെറുതേ പറഞ്ഞതോ, പുനർ വിചാരം പോലേ ചേരുന്നതോ, അതിശയാൎത്ഥം ജനിപ്പിപ്പതോ അല്ല വ്യാഖ്യാനമായി നില്ക്കുന്നതോ മറ്റോ ആകും. ശുദ്ധതസ്യാന്തരേന്യസ്തത്തെ വികല്പിച്ചു വെക്കയോ തള്ളുകയോ ആവു.
വിശേഷിച്ചു ചില സ്ഥിരപദങ്ങളും വാചകങ്ങളും ചെല്വു.
1. 831, 856 ആമതിൽ ചൊല്ലിയവ: അതാ, ഇതാ, എടോ, സഖേ, കാൺ, കേൾ മുതലായവ.
2. നാമവിശേഷങ്ങളായ: പേരറിയുന്നില്ല 390 വിശേഷിച്ചു നിഷേധത്തിൽ:
ആ ഭാവം — ഭോഷ്കല്ല — നിണക്കു മുഴുത്തു പാരം (കൃ. ച.) ചെമ്പിൻ്റെതോ ഓട്ടിൻ്റെതോ — നിശ്ചയമില്ല — പാത്രം കൊണ്ടുവന്നു (പൊലീ) എന്നുള്ളതു — അന്തരം ഇല്ല — പറഞ്ഞേ മതിയാവു - ഞാൻ — അന്തരം ഇല്ല — ഒരു ഭൂപനായ്‌വാണു (ചാണ=നിസ്സംശയം മുതലായവ 684 ഉപ in both cases loosely) അവൾ പാദം — എങ്ങനേ എന്നറിഞ്ഞില്ല — ഗജഭ്രാന്തിമൂലം കാന്തൻ്റെ മെയ്യിൽ ചെന്നു (പ. ത.) മൂഷികപ്പൈതലേ മുനീന്ദ്രൻ കണ്ടു കൌതുകം പൂണ്ടു — തപസ്സിൻപ്രഭാവങ്ങൾ അറിഞ്ഞുകൂടാ നൂനം — തപസ്വീശ്വരൻ ഒരു കന്യകയാക്കി (പ. ത.)
3. അതു പോലെ തിട്ടമായിട്ടു (വിശേഷിച്ചു സംഭാവനകളോടേ.)
ഊഴിയിൽ പാൎത്തുകണ്ടാൽ, അന്തരാപാൎത്താൽ, ചിന്തിച്ചു കണ്ടാൽ (ചാണ.) വിധിവശാൽ ഇങ്ങനേ (ചാണ.) എഴുതിയ പത്രങ്ങൾ ഇവിടെ ബഹുവിധം — അറിക — യുണ്ടു (ചാണ.) മദ്യപൻ — ഇവർ എല്ലാം കരുതീടേണം — ബ്രഹ്മഹന്താവിനൊക്കും (ഭാര.) കൎമ്മങ്ങൾ ഒന്നാൽ തന്നേത്താൻ-അറികെന്നുമേ — വന്നുകൂടാ (കൈ. ന.)
4. ചോദ്യത്തിൽ: വിധിബലം ആർ അറിഞ്ഞിരിക്കുന്നു (ഭാര.= കഷ്ടം.)
5. ആശ്ചൎയ്യാൎത്ഥത്തിൽ: നാടും എന്തൊരു കഷ്ടം — പറിച്ചു — കില്ലില്ല (ഭാര.) കഷ്ടം ഇതെന്നേ പറഞ്ഞുകൂടും (ചാണ.) അയ്യോ കാൺ വിധിബലം (ചാണ.) കഷ്ടം, ഹന്ത ഹന്ത, അയ്യോ, ശിവ ശിവ മുതലായവ 335 — 341 കാണ്ക.
6. രണ്ടു അഭ്യന്തരവാചകങ്ങൾ: ഒരു നാരിയെ ധീരനാം പൎവ്വതരാജനെ കൊല്ലുവാൻ — കാഠിന്യഹൃദയൻ അവൻ — എന്നോടു മറ്റൊരു കാൎയ്യം പറഞ്ഞു — നിൎമ്മിപ്പിച്ചു — കശ്മലൻ—(ചാണ.)

താളിളക്കം
!Designed By Praveen Varma MK!