Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

337. സംക്ഷിപ്തവദനം. BRACHYOLOGY.

Brachyology is the expressing of any thing in the most concise manner. (W. Pr. Dy.)
862. അദ്ധ്യാരോപത്തിൽ പറഞ്ഞതു പോക അവധാരണാൎത്ഥമായി ഓരോ വാചകത്തിലേ പദങ്ങളെ ചുരുക്കുമാറുണ്ടു.
Chiefly in apposition വിശേഷിച്ചു സമാനാധികരണത്തിൽ.
ഉ-ം മന്നവനൊരു കുറ്റം പുത്രരില്ലാഞ്ഞു വന്നു (കേ. രാ. only one thing was wanting to him, he had no children).
A Verb may be left out, when contained in other parts of the sentence.
പൂൎവ്വവാചകത്തിലേ ക്രിയാപദം നിമിത്തം ഉത്തരവാചകത്തിൽ ആയതിനെ തള്ളാം.
ഉ-ം നിങ്ങളെ ഞങ്ങൾ അറിയുമടങ്ങുക നിങ്ങളെ ഞങ്ങളും അങ്ങനേ അല്ലയോ (ഭാര.)
Imitation of dialogue, talk of players etc.
സംഭാഷണാദി അനുരാഗത്തിൽ 688. 690.
ഉ-ം തോല്ക്കുന്നോർ ഇങ്ങനേ ദണ്ഡം എന്നു ചൊല്ലീ (കൃ. ഗാ.)
ഒരു വിവാദത്തിൽ: അതിൽ തീപ്പിടിച്ചെന്നും ഇല്ലെന്നും മുക്കേണ്ടും വിരൽ എങ്ങനെ? (വ്യ. മ. how can one order an ordeal for so trifling a cause, as when two dispute: it did burn, it did not burn.

താളിളക്കം
!Designed By Praveen Varma MK!