Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

328. കാലവാചികൾ TEMPORAL EXPLETIVES. - 1. ഇന്നു (FOR PRESENT TIME IN THE WIDEST SENSE).

855. ഇന്നും എന്നതു ഏറ്റവും വിശാലവൎത്തമാനാൎത്ഥത്തിന്നു കൊള്ളാം. (ഇനി 850 ഉപ.)
ഉ-ം നേരിട്ടു പോരുന്നോരും ഇല്ലവരോടിന്നിപ്പോൾ (കേ. രാ.)
2. ഉടൻ (ഉടനേ TREATED AS NOUN AND PRECEDED BY RELATIVE PARTICIPLES).

ഉടൻ 575 (നാമം പോലേ വിനയെച്ചങ്ങളോടു നടക്കുന്ന ഉടനെ 592, 9 കാണ്ക. ഇതു കവിതക്കാൎക്കു വിഹിതപൂരണ വാചകം.
a.) It follows after Verbs and Nouns in the signification together with it, at once, at the same time.
നാമക്രിയകളെ കൂടവെ ഒരുമിച്ചു ആ തവണയിൽ ഇത്യാദിപൊരുളിൽ പിഞ്ചെല്ലും: ചെയ്തുടൻ പോയിതു (ചാണ.) ദുഷ്ടരെ സംഹരിച്ചുടൻ ദേവാദികൾക്കു നല്കിനാൻ. (പദ്യ.)
b.) Between Compound Verbs സമാസക്രിയകളുടെ ഇടയിലും നുഴയും: കുണ്ഠബുദ്ധിയെ കളഞ്ഞിട്ടുടനിരിക്കേണം (വേ. ച.)
c.) Even after Genitives ഷഷ്ഠിക്ക പിന്നിലും: ചൊരിവാ തന്നുടൻ വാഞ്ഛിതം എല്ലാം നല്കി (കൃ. ഗ. അൎത്ഥാൽ ചൊരിവാ തൻ്റെ (=തൻ) ഉടൻ).
d.) In poetical addition പദ്യത്തിൽ കൂടുന്നതിന്നു കൊള്ളും=ഉം:
ഐയഞ്ചുമഞ്ചും ഉടനയ്യാറുമാറുമുടൻ അവ്വണ്ണം എട്ടും ഉടൻ എണ്മൂന്നും ഏഴുമഥ ചെവ്വോടൊരഞ്ചുമപി രണ്ടെന്ന തത്വമതിൽ മേവുന്ന നാഥ (ഹ. കീ.)
e.) അപിച ചേരുകിലും ആം: അവനും ഉടനപിച സരിദീശനും (നള.)
f.) Expletive വെറും നിരൎത്ഥകം: ഇതോ . . . . . ആൎക്കും ഉടൻ അരുതാത്തതല്ല (ഹ. കീ.) ഇവനുടയ മടിയിലുടൻ അതിസുഖം ഇരുന്നു നീ (നള.)
g.) ഉടനുടൻ=പിന്നേയും പിന്നേയും again and again:
വിളങ്ങും കണ്ണാടിയെ പിന്നേയും ഉടനുടൻ വിളങ്ങക്കണ്ടാർ (കൈ. ന. മിന്നാമിനുങ്ങക്കണ്ടാർ 290 ഉടനുടൻ 859.)
3. ഉം AND ITS SYNONYMES.

ഉം അവ്യയവും അതിന്നു പകരം നില്ക്കുന്ന പദങ്ങളും 833—851 കാണ്ക:
കണ്വ മാമുനി തന്നേ കാണ്മാൻ വന്നതും ഇപ്പോൾ (ഭാര. the king I came to see) അഥസപദിപുനരപിചഇത്യാദി (പ. ത. 847) കൂടേ (843), പിന്നേ (845), പുനർ (846), ഇനി (850) കാണേണ്ടതു.

താളിളക്കം
!Designed By Praveen Varma MK!