Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

327. സ്ഥലവാചികൾ LOCAL EXPLETIVES.

853. 1. അങ്ങു=അവിടേ there 126 (പുരുഷപ്രതിസംജ്ഞകൾക്കു പകരമായ മാനവാചീപ്രയോഗം 529, 4. കാണ്ക).
a.) ഉ-ം അട്ടിപ്പേറായ നീരങ്ങൊരുവനോട് ഒരുവൻ ജന്മം ഏകും ദശായാം (വ്യ. മാ.) മനസ്സിൽ ഒന്നുണ്ടങ്ങിനിക്കു കൈകയി (കേ. രാ. still I have yet one remark to make, o k.) മന്ദമങ്ങരുൾ ചെയ്തു (=മന്ദമായി-എന്ന്-നള.) സ്ത്രീകൾക്കങ്ങൊരിക്കലും സ്വാതന്ത്ര്യമരുതെടോ (വേ. ച.) ഗിരിയിന്നങ്ങാറുകൾ വീഴുമ്പോലെ (കേ രാ.) അതിലങ്ങൊരുവൻ ഞാൻ (കേ. രാ. to them I belong) ഭരത നീ എന്തങ്ങിവിടേ വന്നതു (കേ. രാ.)
b.) It serves to hold asunder Verbs, which otherwise might be mistaken for Compound Verbs.
രണ്ടു ക്രിയകൾ സമാസം എന്നു നിനക്കപ്പെടാതവണ്ണം വിയോഗക്കുറിയാം.
ഉ-ം എങ്ങൾ മാനസം വേരോടേ-തൂമന്ദഹാസം പെയ്തങ്ങുകൊണ്ടാൻ. (കൃ. ഗാ. അൎത്ഥാൽ സമ്പാദിച്ചു അധവാ കൊണ്ടു-he purchased our whole heart by his smiles).
c.) But creeps even between Compound Verbs.
എന്നിട്ടും സമാസക്രിയകളുടെ ഇടയിലും നുഴയും.
ഉ-ം തോറ്റങ്ങുപോയൊരുബാണൻ (കൃ. ഗാ.) ഗുരുവിൻ്റെ പാദം സ്തുതിച്ചങ്ങിരിപ്പാൻ (തി. അഞ്ച.)
പുറപ്പെട്ടങ്ങു ചെന്നു ഭീമനാം കപിതന്നേ കണ്ടാരങ്ങവൎകളും (കേ. രാ.)
854. 2. ഇഹ (സം.)=here (ഇങ്ങു; അഥ 847).
ഉ-ം ദൂതനെ മാനക്കേടിഹ ചെയ്തു വേഗത്തിൽ അയക്ക (കേ. രാ.) എന്തിഹ പൊരുൾ വന്നതിന്നുണ്ടായി (കേ. രാ.) ആപത്തു പോകും ഇഹ സമ്പത്തു വൎദ്ധിക്കും ഇത്യാദികൾ (വ്യ. മ.)
വരണം ഇഹ വരണപി ചെയ്ക നീ (നള.)
3. നേരേ=likewise, also [ആയതു നേർ എന്നതിൻ സപ്തമിയത്രേ. നേർ കൊണ്ടുള്ള സമാസങ്ങളും 868, d. 871 അതിൻ്റെ എതിരൎത്ഥവും 521 കാണ്ക].
ഉ-ം ഭേരി പടഹം ഉടുക്കു മുരശുകൾ നേരേ തകിലും തമ്മിട്ടും ഇടക്കവും ആനക ദുന്ദുഭി മദ്ദളം തപ്പുകൾ ചീനക്കുഴൽ കൊമ്പു കാളവും വീണയും മുതലായവ; ലേപങ്ങളും നേരേ ഉദരവും നാഭിപ്പുതുമയും ഇത്യാദി (പ്രഹ്ലാ. ച.)

താളിളക്കം
!Designed By Praveen Varma MK!