Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

325. മറ്റും=MOREOVER, FARTHER.

844. മറ്റു (144; 387; 388, 3.) എന്നതു (കൎണ്ണാടകത്തിൽ ഉം അവ്യയം പോലേ) അതു കൂടാതെ അതല്ലാതെ എന്ന പൊരുളോടു നടക്കുന്നു.
a.) ഉ-ം ഉറ്റപുത്രൻ എന്നാലും മറ്റുമിത്രം എന്നാലും (പ. ത. whether it be son or friend) ഉറ്റോരെയും മറ്റു പേറ്റാരേയും പിന്നേ ചുറ്റമാണ്ടോരെയും കൈവെടിഞ്ഞു (കൃ. ഗാ.)
b.) With ഓ അവ്യയത്തോടു അല്ലായ്കിൽ എന്ന അൎത്ഥമാം=or.
ഉ-ം സദ്വൃത്തന്മാരോ മറ്റു ദൃൎവൃത്തന്മാരോ പുത്രർ എന്നറിഞ്ഞില്ല (ദേ. മാ.) ഉൎവ്വശിയോ നീ തിലോത്തമയോ മറ്റു ശൎവ്വാണിയോ (ഉ. രാ.)
c) Between sentences, രണ്ടു വാചകങ്ങളുടെ ഇടയിലും.
ഉ-ം കല്ല്യാണമാൎഗ്ഗധൎമ്മങ്ങൾ-മറ്റല്ലാതത് എല്ലാം അധൎമ്മം (ഭാഗ.)
d.) Its original power of otherwise.
മൂലാൎത്ഥമായ അല്ലാതെ ഒരുത്തൎക്കും ആവിതു:
ഉ-ം ആൎക്കു മറ്റുണ്ടാവു (ഭാര=മറ്റാൎക്കും ഉ-ം വൃാസനെന്നി മറ്റാൎക്കും. ഭാര. to none besides V.)
4. പിന്നേ WITH ITS ETYMOLOGICAL SENSE WEAKENED FROM LOCAL AND TEMPORAL POWER TO MERE PROCESS OF ENUMERATION.

845. പിന്നെ (സ്ഥലകാലവാചീപ്രയോഗം 524, 1. 2 കൂടാതെ) എണ്ണക്കുറിപ്പാം.
a.) In its temporal power മൂലാൎത്ഥമായകാലശക്തിയോടു=then.
ഉ-ം ഒട്ടേടം ഞാൻ പിന്നേ നീ എടുപ്പു (കൃ. ഗാ. “let us take it, I first, then thou).
b.) Without temporal and locative power കാലസ്ഥലാൎത്ഥങ്ങളെ വിട്ടിട്ടു=and, further.
ഉ-ം മന്നവന്മാരും പിന്നെ ശ്വാക്കളും ഒരു പോലെ (പ. ത.) മത്തേഭങ്ങൾക്കും പിന്നെ മൎത്ത്യരായവൎകൾക്കും ഒത്തീടും വയസ്സ് (വേ. ച. the age of elephants and men is about equal) പ്രസന്നഭാവം പിന്നെ സൗെജന്യാദികൾ വേണം (വേ. ച. and=besides).
തല പിന്നേയൊന്നുള്ളതും ഖണ്ഡിപ്പാൻ (ഉ. രാ. the only head still left of 9 = yet, still).
c.) After having shown an inability to express impossibility.
വശക്കേടു കാണിച്ചിട്ടു അസാദ്ധ്യതയെ കുറിക്കേണ്ടതിന്നാം.
ഉ-ം . . . . . എങ്ങനെ പിന്നേ നീ പ്രാണൻ കളവതു (ദ. നാ. how then can you) . . . . പിന്നെ എന്തുദീരണം (നള. but only talk more) . . . .
d.) With strong consecutive power.
ഉരത്ത ഫലാൎത്ഥത്തിൽ.
ഉ-ം ദുഷ്ടൎക്കും ദയ ഉണ്ടാം പിന്നെ എന്തീശന്മാൎക്കു (പ. ത. even wicked men show piety, how much more Lords) തൊട്ടിട്ടില്ല പിന്നെ എന്താലിംഗനം (പ. ത. how much less) പിന്നെയോ 819; e. f. ഉപ.
e.) പിന്നെയോ 819.
ഉ-ം കരഞ്ഞു തുടങ്ങിനാൻ-പിന്നെയോ (why wonder) ബാലന്മാരുടെ ശീലമല്ലോ (കൃ. ഗാ.)
f.) സമമാംവണ്ണം പിന്നെയല്ലോ 819. 824.
ഉ-ം ഈച്ചക്കു പോലും കൊടുക്കയില്ല പൂച്ചെക്ക് എന്നുള്ളതോ പിന്നെയല്ലോ (കൃ. ഗാ=d. മീത്തൽ കാണ്ക.)
g.) പിന്നേയും= ഇനിയും.
ഉ-ം ഗണ്ഡസ്ഥലമതാ പിന്നെയും മിന്നുന്നു (ഭാര. അൎത്ഥാൽ: ഒരു ശവത്തിൻ്റെ his cheek is still shining).
h.) പിന്നെയും=വീണ്ടും.
ഉ-ം വേറിട്ടു പോയ ജീവൻ പിന്നെയും വന്നു (ഭാഗ. “again”=പിന്നെയോ c. കാണ്ക (568, 3 ഉ-ം)
5. പുനർ “AGAIN, AND” IS USED LIKE പിന്നെ ETC. ALSO AFTER CONDITIONALS.

846. പുനഃ, പുനർ (സം.)[പിന്നെ, പരം, ഉം എന്നിവ കണക്കനെ] പലപ്പോഴും സംഭാവനകളുടെ പിന്നിലും പ്രയോഗിക്കും.
a.) Quiet like “ഉം” പോലെ.
ഉ-ം തദനു പുനർ (നള. then) പുനരുള്ളിലേ തിരഞ്ഞപ്പോൾ (ഭാര. and having searched within himself) ഒരു തേവാരത്താൽ പുനർ അതിയോളം ഓരോ സല്കൎമ്മങ്ങൾ അനുഷ്ഠിക്കയാലും (626. അൎത്ഥാൽ വരുത്താതേ കണ്ടിരുന്നുവോ കേ. രാ= തേവാരത്താലും). പ്രസംഗമാത്രം പുനരില്ല കേൾപാൻ (കൃ. ച.= പ്രസംഗമാത്രവും one could learn nothing more of him).
b.) In disjunctive questions: വിയോഗചോദ്യങ്ങളിൽ.
ഓ-ഓ അവ്യയത്തോടു അല്ല, അല്ലായ്കിൽ (781) എന്നൎത്ഥമാം.
ഉ-ം ഇന്ദുവോ പുനർ ഇന്ദ്രനോ (ഭാര.) വസ്തുസത്തോ പുനർ അസത്തോ ചൊല്ലീടു നീ (കൈ. ന. Is it real or unreal).
c.) With പിന്നേ എന്നതു കൂട്ടീട്ടും.
ഉ-ം ഒന്നു കഴിച്ചാൽ പുനഃ പിന്നേ അങ്ങിരുകൂറും ഉള്ളതു (വ്യ. മാ. ⅔ remaining after subtraction of ⅓).
d.) With അപി എന്നതു ചേൎത്തിട്ടും.
ഉ-ം സിദ്ധാന്തം ഉക്ത്വാപുനരപി സകലവും സത്യമായ്വന്നു. (വ്യ. മാ.) പാരം ചിന്തിച്ചു പുനരപി പോരിന്നങ്ങയപ്പാനായ്വരുത്തി (കേ. രാ.)
6. അഥ MARKS CONTINUATION, ASSOCIATION (HENCE LATIN ET SO അപി ETC.

847. അഥ (സം) തുടൎച്ച സംബന്ധങ്ങൾക്കു പറ്റും അതുപോലെ അപിചകൾ.
1. a.) It begins a sentence വാചകാരംഭത്തിൽ.
ഉ-ം അഥ സകല നൃപതികൾ (നള.=then) അഥ തദനു മുദിതം ദമയന്തി ഐന്തോളം ഏറി (നള.)
ഒരു പദത്തോടു ചേൎന്നിട്ടു.
ഉ-ം അറിഞ്ഞഥ ചെയ്തീടേണം (വേ. ച.) വേറെ വിളിച്ചഥ പറയാവിതു (വ്യ. മാ)
b.) For ഉം അവ്യയത്തിന്നു പകരം.
ഉ-ം അരുണൻ അലകടൽ നടുവിൽ അരചർ, അഥ കൈനിലയിൽ പുക്കാർ (ഭാര.) ഭൃതികൊടുത്തഥ (കേ. രാ.)
c) Expletive നിരൎത്ഥകമായി.
ഉ-ം കോപത്തിനാലും അഥ കാമവശാലും (പാട്ടു.) ശിവനും അഥ ശിവയും (നള.)
2. അപി, ച, അപിച എന്നിവ (വാചകാരംഭത്തിൽ നില്ക്കാതെ) ഉം പോലെയും നിരൎത്ഥകമായും നടക്കുന്നു=and.
ഉ-ം അശനമപി വസനമപി സകലമപി സാധിക്കും (പ. ത.) ഭഗവതിയും അപിച ദമയന്തിയും (നള.)
7. വിശേഷിച്ചു=“ESPECIALLY,” MOREOVER.

848. വിശേഷിച്ചു എന്നതിന്നു വിശേഷതഃ (സം.) എന്ന മൂലാൎത്ഥം ഉണ്ടു. (=പ്രത്യേകം, അതു കൂടാതേ).
ഉ-ം പതുപ്പത്തു പൊന്നു തരുവൻ വിശേഷിച്ചു (നള. give them extra).
എന്നുള്ള ദേവകളെ നമസ്കരിച്ചുകൊണ്ടു വിശേഷിച്ച് എൻ ഗുരുവിനെയും വണങ്ങിക്കൊണ്ടു (കേ. ഉ. പ്രകരണത്തിൽ).
b.) With “ഉം” കൂടിട്ടു.
ഉ-ം എന്നു കല്പിക്ക വേണം ബുധന്മാർ വിശേഷിച്ചും (സഹ. so the wise must decide especially) ഇവ മഹാ രാജാക്കന്മാർ വിശേഷിച്ചും വൎജ്ജിക്കേണം (തത്വ.) കേൾക്ക നീ വിശേഷിച്ചും എന്നുടെ വാക്യം തന്നേ. (കേ. രാ. and hear my words ഇതു നിരൎത്ഥകമായി എണ്ണാം.)
c.) Also=കുറിച്ചു എന്നൎത്ഥത്തിൽ.
ഉ-ം ഭാരതഖണ്ഡം വിശേഷിച്ചു ചോദിച്ചതെല്ലാം (ബ്രഹ്മ. all your questions about India വിഷയമായി.).
8. അത്രയല്ല, അത്രയുമല്ല BESIDES ETC.

849. അത്രയല്ല (ഭാരതത്തിലും വേതാളചരിതത്തിലും എപ്പോഴും പ്രയോഗിച്ചു കാണുന്നു) അത്രയുമല്ല എന്നവറ്റിന്നു രണ്ടൎത്ഥമുണ്ടു
a.) അതുകൂടാതേ എന്നൎത്ഥത്തിൽ.
1. അത്രയല്ല-(“and not so much only=not only that) ഉ-ം ധരിക്ക നീ അത്രയല്ലെടോ രാജൻ (ശി. പു.) (പുറത്തു പതിന്നാലും) അത്രയല്ലുത്തമാംഗേ പഞ്ചവിംശിതി ഉണ്ടു (ഭാഗ. അൎത്ഥാൽ മൎമ്മങ്ങൾ) അത്രയല്ലിനിയും നീ കേട്ടാലും (ദ. ന.) അത്രയല്ല നല്ലതേ വന്നുകൂടും (ഭാര. രാമ. and other blessings will follow) അത്രയല്ലുള്ളു ബലം 555, 4 [അത്രേ 817.]
2. അത്രയും അല്ല: ഉ-ം ഭാഗ്യവാനായി പുരന്ദരൻ അത്രയും അല്ല പവിത്രമായീപുരം (നള.) അത്രയുമല്ല കലാവിദ്യകൾ എല്ലാം (കേ. രാ.)
b.) മാത്രം അല്ല അതിൽ ഏറ എന്നൎത്ഥത്തിൽ അല്ല എന്ന പോലെ (780) അതേയല്ല ; എന്നതുമല്ല (കേ. രാ. എന്നതേയല്ല 780) എന്നു, അതു തന്നേയല്ല (818.), എന്നു വേണ്ടാ
(795) പ്രയോഗിച്ചു വരുന്നു. എന്നല്ല (780) എന്നതും ഈ അൎത്ഥത്തിൽ നടക്കുന്നു. [മാത്രം 817.]
ഉ-ം എന്നല്ല മെല്ലവേ പോരേണം; കാണ്മാൻ ഇല്ലെന്നല്ല കേൾപാനും നഹി (നള.) പറ്റുക ഇല്ല-എന്നല്ല-പാതകം ഉണ്ടാം (പ. ത.)
അത്രയല്ല-സുഖമില്ല-എന്നതിൽപ്പരം മാനഹാനിയും ഉണ്ടാം (151. 483, 1.) on the contrary, by far more=780 കാൺ.
9. ഇനി IS FIRST USED OF TIME HENCEFORTH.

850. ഇനി, ഇന്നി (ഇന്നു 855) എന്നവ കാലക്കുറിപ്പായി പിൻവരുന്നതിനെ ഉദ്ദേശിക്കും.
1. a.) ഇന്നുതൊട്ടു, മേലാൽ എന്നൎത്ഥത്തിൽ.
ഉ-ം ആ യുദ്ധം പോലെ പണ്ടു കീഴുണ്ടായതുമില്ലിനിമേലിൽ എങ്ങും ഉണ്ടാകയില്ല (ഭാര.) അവർ ഇനി നിങ്ങൾക്കു പുത്രർ (ഭാര. അൎത്ഥാൽ നിജപുത്രർ മരിച്ചപിൻ) ഇന്നിനിമേലിലരുതു (ലക്ഷ്മി no more of that) ഞാനിനിരാജാവായാൽ (ഭാര. when I shall once reign) ഇനി വരാത 587.
With ഉം കൂട്ടീട്ടും: സന്തതം കാത്തേൻ ഇന്നും കാത്തു കൊള്ളുവൻ (ഭാര.)
b.) Approaching the use of yet.
കഴിഞ്ഞതിനെ ചൊല്ലി അഭിപ്രായം കൊടുക്കും.
1. തിട്ടമായിട്ടു=അത്രോടും, ഇതുവരെക്കും hitherto. അവനിയിൽ ഇനി വസിച്ചതു മതി. (ഭാര.)
2. നിഷേധത്തിൽ=ഇതുവരെക്കും (ഇ) not yet: ദ്വാരകാപുരിക്കു പോയവൻ ഇനിയും വന്നീലെന്തതിനു കാരണം (ഭാര.)
But it cannot always stand for not yet, which Europeans sometimes express with it; for this rather എന്നുമേ f. i.
എന്നുമേ എന്നതിനാൽ ഇതുവരെക്കും എന്ന അൎത്ഥതാല്പൎയ്യം അധികം വിളങ്ങും.
ഉ-ം എന്നുമേ നല്കീല (ചാണ. he has not yet given at any time, would not give on any account).
പാരാതേ വരുന്നുണ്ടേ എന്നു ചൊല്ലിനോരാരണൻ വന്നൂതില്ലെന്നും ഇപ്പോൾ (കൃ. ഗാ. in spite of his promise he has not as yet come.)
അപ്രകാരം പണ്ടു (എന്നും കൂടാതേയും കൂടീട്ടും)
ഉ-ം പണ്ടില്ലാത്തതു കണ്ടാൽ (കൈ. ന. seeing what never before existed).
പണ്ടെന്നും കാണാതൊരു പുരുഷൻ (വില്വ. 587, 4.) [686 ആമതിലേ എന്നും എന്നുള്ളത് ഇവിടെ ചേരാത്തത് സ്പഷ്ടം.]
2. രണ്ടാമത്തേ പ്രയോഗം പ്രമാണക്കുറിപ്പായിട്ടു തന്നേ. yet more.”
ഉ-ം കരഞ്ഞെന്തിനി കാൎയ്യം (ഭാര. of what use is it to weep more)
അതറിവാനേ ഇനി ആഗ്രഹം ഉള്ളു (ചാണ. I wish to know only this one thing more).
ഇനിയും ഇന്നിയും അധികം നടപ്പു.
ഉ-ം ഇത്തരം ഇനിയും ഞാൻ ചൊല്ലുവൻ വേണം എങ്കിൽ (ഭാര.) കേൾ ഏകം ഇന്നിയും എന്നാൽ (ഭാര. and hear yet one thing more) ഇന്നിയും മേല്ക്കുമേൽ വരും (ഭാര. അൎത്ഥാൽ സന്താപം) സുമിത്രെക്കിന്നിയും ഒരു മകനുണ്ടു (കേ. രാ. one is left to her, since I have gone).
പുനർ ചേൎത്തിട്ടു: പറകഴകൊടു പുനരിന്നിയും ആശു നീ (സീ. വീ. relate yet more of that story).
അത്രയല്ല ചേൎത്തിട്ടു. അത്രയല്ലിനിയും നീ കേട്ടാലും (ദ. നാ.)
ഉം അൎത്ഥത്തോടു: ഇനി ഇപ്പോൾ വല്ലഭേ പോയ്ക്കൊൾക (ചാണ=ഇപ്പോഴും, ഇപ്പോഴോ and now, at last, go my dear wife).
Yea, its place marks it sometimes nearly as an expletive.
ചിലപ്പോൾ നിരൎത്ഥകമായി വിചാരിപ്പാൻ സംഗതി ഉണ്ടു: എന്തിനി ഒന്നു വേണുന്നതു (ഭാര.)
10. എന്നിയേ EXCEPT, OR ON THE OTHER HAND.

851. എന്നിയേ (753. 784 എന്നി, അന്യേ, അന്ന്യേ) എന്നതിന്നുള്ള പ്രയോഗങ്ങളോ:
a.) As Conjunction either with Infinitive and Verbal Nouns.
നടുവിനയെച്ചക്രിയാനാമങ്ങളോടു: പിന്തിരിഞ്ഞു പോകയൊഴിഞ്ഞന്യേ ഉപായം ഇല്ല (ഭാഗ.) (രാമനെ) തിരിയ കൊണ്ടരുന്നതെന്നിയേ നിങ്ങൾക്കരുതു (കേ. രാ.കുതിരകളോടു ചോല്ലിയത്= may you be unable, except to bring back R.)
Present വൎത്ത: ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്കയില്ല ഞാൻ (കേ. രാ.)
Past ഭൂതം: അവരെ വധിച്ചെന്നിയേ എന്നും സുഖമില്ല (കേ. രാ. except he have killed).
b.) As alternative വിപൎയ്യായപ്രയോഗത്തിൽ (781 ഉപ.): ശിവകിങ്കരന്മാരേ . . . . why do you come? . . . . ലോകരക്ഷണത്തിന്നു സഞ്ചരിക്കയോ-ഗമിക്കയോ-എന്നിയേ (or) മഹീതലവാസിയാം ജനത്തിൻ്റെ പുണ്യപാപങ്ങൾ ഗണിച്ചീടുവാൻ നടക്കയോ (ശി. പു.)
c) Absolute സ്വാൎത്ഥത്തിൽ: തോറ്റുവെന്നുവരികിൽ ഞങ്ങളെ നാട്ടിന്നു കളവു—എന്നിയേ ബൌദ്ധന്മാർ തോറ്റാൽ കേ. ഉ.=അല്ല 781 on the other hand= എന്നിയേകണ്ടു 784.)
d.) എന്നിയോ: എന്നിയോ എന്നുരച്ചവാറേ=“any thing farther.”

താളിളക്കം
!Designed By Praveen Varma MK!