Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

323. ഉം IS OFTEN WANTING IN POETRY.

842. പദ്യത്തിൽ ഉം അവ്യയം പലപ്പോഴും തള്ളിപോകും
a.) സംസ്കൃതാനുസരണത്തിൽ.
ഉ-ം നിഷ്കളൻനിരുപമൻസിദ്ധസങ്കല്പൻവിഭു (വേ. ച.) ദിവിഭുവിനില്ക്കുന്നു (ഭാഗ. 833).
b.) Also in affect and proverb ഭാവത്തോടും കല്പനപഴഞ്ചൊല്ലുകളിലും.
ഉ-ം ഭൂസുരന്മാരിൽ മഹാദേവനെ ഭൂസുരസ്ത്രീകളിൽ പാൎവ്വതിദേവിയെ ആ വാഹനം ചെയ്തു (ശി. പു.) അവൻ ഘോരമാം രോഗം പോലേ ക്രൂരമാം വിഷം പോലേ ദാരുണൻ മഹാപാപി (പ. ത.)
നാടുകൾതോറും വീടുകൾതോറും (പഴ.) ആന കുതിര ആടു കോഴി താടി മീശകണ്ടില്ലേ (പഴ.)
c.) Descriptive വൎണ്ണനത്തിലും.
ഉ-ം യാഗങ്ങൾ ചെയ്യുന്നു യോഗം ഭജിക്കുന്നു (നള. 566. 688.)
വൈദ്യശാസ്ത്രസൂത്രങ്ങളിൽ: എണ്ണുവെന്തു കുടിക്ക തേക്ക (വൈ. ശാ. 568, 3. Asyndeton ഉഭയാന്വയീകലോപം വ്യാധിപോയി തെളിഞ്ഞീടും പുഷ്പിക്കും ഫലിച്ചീടും (വൈ. ശാ. Asyndeton).
ഗണിതസൂത്രങ്ങളിൽ 569, 3. രണ്ടാം പിണ്ഡജ്യാവിനെ ആറിൽ ഗുണിപ്പൂ, മൂന്നാമതിനെ അഞ്ചിൽ, നാലാമതിനെ നാലിൽ, അഞ്ചാമതിനെ മൂന്നിൽ, ആറാമതിനെ രണ്ടിൽ, ഏഴാം പിണ്ഡജ്യാവിനെ ഒന്നിൽഗുണിപ്പൂ (ഗണി. ഉഭയാന്വയീകലോപം).
സ്തുത്യാദികളിൽ (വേണം 619.)
d.) ആയി മുൻവിനയെച്ചം ഉം അവ്യയത്തിന്നു പകരം നിന്നാൽ 365, 1 & 2 ഓരോസഹായക്രിയകൾ സമൎപ്പിക്കും).
ഉ-ം ഞാൻ അനുഗ്രഹീതയായി ധന്യയായി കൃതാൎത്ഥയായി സ്വസ്ഥയായി വന്നേൻ (ആ. രാ. സഹായക്രിയകൾ കാണ്ക).
e.) Between two sentences രണ്ടുവാചകങ്ങളുടെ ഇടയിലും.
ഉ-ം നന്ദരാജ്യത്തിങ്കലേക്കു നീ രാജാവ് മന്ത്രിയാകുന്നതു ഞാൻ എന്നറിഞ്ഞാലും (ചാണ. 614, a.; 688, 1 ഉപ.)
f.) It is arbitrarily put or with-held.
വികല്പിച്ചു വെക്കിലും തള്ളുകിലും ആം.
ഉ-ം ക്രോധിക്കൎത്ഥവുമില്ല, ശഠനു മിത്രവുമില്ല, ക്രൂരനു നാരിയില്ല, സുഖിക്കുവിദ്യയില്ല, കാമിക്കു നാണമില്ല, കോശമില്ലലസന്നും (ഭാര.)
g.) But rather necessary in the last member.
എന്നാൽ ഒടുക്കത്തേവാചകത്തിൽ ഉം ആവശ്യം തന്നേ.
ഉ-ം അകാൎയ്യം കാൎയ്യം എന്നതു പോലെ തന്നേ, അപത്ഥ്യം പത്ഥ്യം എന്നതു പോലെ തന്നേ, അശുചിയായവൻ ശുചിയെ പോലെയും പറയുന്നെന്തെടോ അറിവില്ലാതവർ പറയുന്ന പോലെ (കേ. രാ.—തന്നേ എന്നവ ഉം അവ്യയത്തിന്നു പകരം എടുപ്പാൻ ഇടയുണ്ടു. why speak as if good and bad, useful and hurtful, pure and impure were alike? 818).

താളിളക്കം
!Designed By Praveen Varma MK!