Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

033. സംഖ്യകൾ Definite Numerals.

148. a. Malayalam Numerals മലയാള സംഖ്യാനാമങ്ങളെ ചൊല്ലുന്നു.



149. Roots of Cardinals ഇവറ്റിൻ്റെ ധാതുക്കൾ.
1.) ഒർ (136)
2.) ഇരു-ൟർ-(ൟരായിരം-പന്തീരാണ്ടു, പന്തിരു കുലം- ഇരുവർ)
3.) മു-മൂ-ൻ-(മുക്കാതം, മുത്തിങ്ങൾ, പതിമൂവാണ്ടു, മൂവായിരം-മൂവർ)
4.) നാൽ (നാന്മുഖൻ, നാല്വർ, നാലർ, പതിനാല്വർ).
5.) ഐ, ഐം (ഐങ്കുടി-അഞ്ഞാഴി-ഐയാണ്ടു, മുന്നൂറ്റയിമ്പതു. കേ.രാ. ഐയായിരം-ഐവർ, മുപ്പത്തൈവർ,)
6.) അറു (അറുമുകൻ, അറുവർ, ദ്വിതീയ, ആറിനെ).
7.) എഴു (എഴുവർ)
8.) എൺ, എണ്ഡിശ, എണ്ണായിരം, എണ്ണുരണ്ടായിരത്തെണ്മർ,)
9.) കൎണ്ണാടകം തൊമ്പത, (൯-൯൦-൯൦൦-ൟ മൂന്നിന്നും മുൻ അന്നൎത്ഥമുള്ള തൊൾ തന്നെ ധാതുവാകുന്നു)
10.) പക്ഷേ പങ്ക്തിയുടെ തത്ഭവം (പങ്ക്തിസ്യന്ദനൻ=ദശമുഖൻ, കേ. ര. പന്തിരണ്ടു-പന്തിരു, പന്തീർ) പതിൻ, പത്തു-ഇവ ആദേശരൂപങ്ങൾ (അപ്പതി ദിക്കു. കേ. ര.)
൧൦൦-നൂറു എന്നതു പൊടി തന്നെ-(നൂറ്റു പേർ-നൂറ്റുവർ - നൂറ്റവർ).
൧൦൦൦-ആയിരം-കൎണ്ണാടകം-സാവിരം-സംസ്കൃതം-സഹസ്രം (ആയിരത്താണ്ടു).
ലക്ഷം കോടി എന്നിവ സംസ്കൃതം അത്രെ.
150. Compound Numerals ൟ സംഖ്യകൾ സപ്തമിയുടെ അൎത്ഥം കൊണ്ടുള്ള ആദേശരൂപങ്ങളാൽ-അന്യോന്യം ചേൎന്നിരിക്കുന്നു-(ഉ-ം-പതിനൊന്നു എന്നാൽ പത്തിലുള്ള ഒരു നൂറ്റൊന്നുനൂറ്റിലുള്ള ഒന്നു ആയിരത്തെഴുനൂറ്റി(ൽ) ത്തൊണ്ണൂറ്റഞ്ച് ഇരിപത്തൊരായിരത്തറനൂറു- ത. സ. ആയിരത്ത എന്നല്ലാതെ ആയിരൊനഞ്ഞൂറു നായർ കേ. ഉ.എന്നും കെൾക്കുന്നു.
151. ഉയൎന്നസംഖ്യകളെ ചേൎക്കുന്നതിൻ്റെ ചില ഉദാഹരണങ്ങളെ ചൊല്ലുന്നു.
മുന്നൂറ്റിന്മേൽ മുപ്പത്തൊമ്പതു (339) ആയിരത്തിന്മേൽ ഒരുപതു മക്കൾ. ഭാഗ. (10, 10)
സഹസ്രത്തിൽ പുറം അറന്നൂറശ്വങ്ങൾ (കേ. രാ) 1,600
നാലായിരത്തിൽ പുറം തൊള്ളായിരം (6900)
എണ്ണായിരത്തിൽ പരം തൊള്ളായിരത്തെണ്പത്തു നാലു (8, 984. മ. ഭാ) -
പതിനായിരത്തറുനൂറ്റിന്നുത്തരം അറുപത്തുനാലു (10, 664)
ലക്ഷത്തിൽ പരം നൂറ്റിരുപതു. (1, 00, 120).
മുപ്പത്തിരികോടി (കെ - രാ).
ഒമ്പതുകോടിക്കു മേൽ ഐമ്പത്തൊന്നു ലക്ഷം യോജന (ഭാഗ. 9,51,00,000)
നൂറുകൊടിസഹസ്രത്തിൽ ഏറയുന്നാലു ലക്ഷത്തറുപതിനായിരം (11,00,04,60,000).
പതിനൊരായിരത്തറുനൂറുകോടിക്കധിപൻ (കേ-രാ)
നാലു കോടിയിൽപുറം 24,6,34,512 ക. സ.
152. ഏറ-പുറം-പരം-മുതലായവ ചേൎക്കുന്നതു പോലെ കുറയ എന്ന വാക്കും നടക്കുന്നു
(പത്തു കുറയ 400 തണ്ടു=390; അര കുറയ ഇരുപതു തീയ്യതി = 19 II ത. സ.)
.

താളിളക്കം
!Designed By Praveen Varma MK!