Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

319. WITH NUMERALS AND NUMERAL ADJECTIVES IT DENOTES COMPLETENESS.

838. സംഖ്യപ്രതിസംഖ്യകളോടു പൂൎണ്ണതയെ കുറിക്കുന്നു.
ഉ-ം 376, 2 നാലുയുഗവും; പാണ്ഡവന്മാർ ഐവരുമായി ഇവളെ വേട്ടുകൊൾക (ഭാര. let the 5. P. marry her) പാതിയും മനുഷ്യന്നു ഭാൎയ്യ എന്നറിഞ്ഞാലും (ഭാര. she is mans full half) പട്ടിതു ആത്മജന്മാർ പത്തും (ഭാര.)
സൎവ്വലോകവും 383, 1. 2.
സംഖ്യവാചിയായ “ഒന്നു“ തള്ളീട്ടു: ഉരി തേനും 378.
ഉം may be joined to the Numerals (and Negative Adjective) as well as to the Nouns.
ഉം അവ്യയത്തെ നാമത്തോടോ സംഖ്യയോടൊ കൊള്ളിക്കാം.
ഉ-ം രണ്ടു കണ്ണും 376, 2 കണ്ണു രണ്ടും മുതലായവ.
വംശം അശേഷവും 382, 2.
Mark the different Indefinite Numerals.
എല്ലാം (=എല്ലാവും) ഒക്കയും, പലവും, നിത്യവും, ഓളവും (ദേഹം അഴിവോളവും. കൈ. ന.) മുതലായ പ്രതിസംഖ്യകൾ [132—147; 381—392 കാണ്ക.]
Sometimes ഉം is seperated by an intervening word (mark of composition).
അന്വയക്രമത്താൽ ഉം അവ്യയവും ചേരേണ്ടുന്ന നാമവും ഒരു പദത്താൽ വിയോഗിച്ചു കാണുന്നു. (സമാസബലാൽ.)
ഉ-ം എല്ലാവരുടെ വസ്തുവിന്മേലും (കേ. ഉ=എല്ലാവരുടെയുമുള്ള വസ്തുവിന്മേൽ. എന്നാൽ ഇതു ശ്രുതി കഷ്ടമത്രെ.)
ഉം may occur with reference to something past=again.
കഴിഞ്ഞതിനെ സൂചിപ്പിക്കിലും ആം.
ഉ-ം രണ്ടാമതും ദമയന്തിസ്വയംവരം ഉണ്ടു (നള. there is now again a marriage feast of Ds.)
Sometimes double ഉം, giving a colouring of surprise.
ഇരട്ടിച്ച ഉം അതിശയാൎത്ഥത്തിന്നു ഇട ഉണ്ടാക്കും.
ഉ-ം എത്രയും നാളും (so many days എത്ര നാളും നള=so many days till now).
അത്രയും അറിവുള്ള രാക്ഷസന്മാൎക്കും ഇത്തരം അറിഞ്ഞു കൂടുന്നില്ല (കേ. രാ. even to R. of such great wisdom).

താളിളക്കം
!Designed By Praveen Varma MK!