Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

318. WHEN A SINGLE NOUN RECEIVES ഉം IT DENOTES ALSO, EVEN.

836. ഉം അവ്യയം ഏകനാമത്തോടു ചേൎന്നാൽ “കൂട, കൂട വേ, തന്നേ“ മുതലായ അൎത്ഥങ്ങൾ ഉളവാം.
a.) ഉ-ം അവനും പോയി (=ഓരോരുത്തർ പോയതു കൂടാതെ he also is gone) കറ്റയും തലയിൽ വെച്ചു കളം ചെത്തരുതു (പഴ. with the sheaves already on the head) എനിക്കും അതു കൊള്ളാം (കേ. രാ. this suits me too, not merely to my enemy) ചിത്തകാലുഷ്യം ഇന്നും ഉണ്ടോ (കൈ. ന. does it still exist) അല്പവും=ഇത്തിരിപോലും 719, 2.
It is therefore used in comparison to make it striking.
ആകയാൽ താരതമ്യത്തിൽ അതിശയാൎത്ഥത്തോടു നില്പു ഇതിലും വലുതു (480, 3. even larger than that).
It prefers Negatives വിശേഷിച്ചു നിഷേധത്തിൽ:
ഉ-ം ഭൂമിക്കും സഹിയാ എന്നോൎത്തു (കേ. രാ. not even the earth, though so patient, can bear this). കാണിയും വഴുതാതെ പോർ ചെയ്തു (കേ. രാ.) കപടം ഇല്ല കിനാവിലും (പ. ത.) ഒന്നുകൊണ്ടുമേ അരുതു (ഭാര. pray, by no means do it) ഒന്നു കൊണ്ടും കഴിഞ്ഞില്ല (ഭാര. nothing whatever would help) പോലും 719, 1.
It adverbializes socials like ഏ“ പോലെ സാഹിത്യങ്ങളെ അവ്യയീകരിക്കുന്നു (451. 453, 8).
ഉ-ം വെറുപ്പോടും=വെറുപ്പോടേ (ഭാര.)
b.) Sometimes it connects them with a preceding sentence.
837. ചിലപ്പോൾ നാമത്തെ മുഞ്ചെല്ലുന്ന വാചകത്തോടു അന്വയിക്കും.
ഉ-ം അവരെ വിളിച്ചു വരുത്തി-അവരും വന്നു (consequently they came) നീ ആരാകുന്നു-എവിടെനിന്നും വന്നു (ഗ്രാമ്യം and whence) പന്നി കാട്ടാളനെ കൊന്നു-പന്നിയും പിന്നേ വീണു ചത്തു (and the boar also ഗദ്യം.) കായവും നായ്കരിതിന്നു മാറാക്കുവൻ (ഭാര.=കായമോ and thy body I will cause to be gorged by etc.) ഇവർ തമ്മിൽ വെട്ടി മരിച്ചു സ്വരൂപവും മുടിക്കും (കേ. രാ. and thus exterminate the dynasty) അതിൻ്റെ ശേഷം സൎപ്പങ്ങളുടെ പീഡയും പോയി (കേ. ഉ. and with that the trouble of serpents ceased, as promised) അന്നേരം നിന്നുടെ വീൎയ്യം എവിടെ പോയി ഇന്നിവിടേക്കുടൻ വന്നത് എവിടുന്നും (ഭാര.) . . . . ഛായയും ദിനേശനെ ത്യജിക്കുമോ മായയും വിഷ്ണുദേവനെ ത്യജിക്കുമോ (നള. is it then possible that—or; even so . . . ).

താളിളക്കം
!Designed By Praveen Varma MK!