Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

317. IT CONNECTS NOUNS, BEING REPEATED AFTER EACH OTHER.

പലനാമങ്ങളെ ഉം അവ്യയത്താൽ 357. ഏതു വിഭക്തിപ്രത്യയങ്ങളോടും കൊത്തോളാം ഉ-ം
പ്ര: ഞാനും നീയും (353 I and thou) കഥിക്കുമ്പോൾ . . . നിനാദവും . . . . ഘോഷവും . . . . ഹേഷാരവങ്ങളും . . . . ഒച്ചയും . . . . നാദവും . . . . ഇതി വിവിധതര നിനദഭീഷണം (ചാണ. സൂ.)
ദ്വി: അഛ്ശനെയും പുത്രന്മാരെയും കണ്ടു.
തൃ: നിങ്ങളാലും എന്നാലും പുത്രസമ്പത്തികൊണ്ടും . . . . ഗൌരവം അതുകൊണ്ടും . . . ഏറെയുണ്ടതു കൊണ്ടും . . . . നല്ല ശുദ്ധി ഉണ്ടാക കൊണ്ടും (ചാണ. സൂ.)
സാ: അവരോടും അവനോടും പറഞ്ഞു.
ച: എല്ലാ ജനങ്ങൾക്കും മഹാലോകൎക്കും വേറുഭൂദേവന്മാൎക്കും (കേ. ഉ.)
പ: ഇതിൽനിന്നും അതിൽനിന്നും കൊണ്ടുവന്നു.
ഷ: 490, 1 കാണ്ക. ഒരധികരണത്തിലുള്ള രണ്ട് ഏകവചനഷഷ്ഠികൾക്കും ഉം അവ്യയം പണ്ടു സാധുവല്ലാ യ്കിലും ദേവീമഹാത്മ്യത്തിലും മറ്റും ബഹുവചനഷഷ്ഠികൾക്കു നിധാനം എന്നു കാണ്മൂ. ഉ-ം സൎവ്വ ദേവികളുടെയും, മൂന്നു ദേവന്മാരുടെയും (ദേ. മാ.)
സ: തലയിലും മനസ്സിലും.
Numeral Attributes അതുപോലേ സംഖ്യകളെ തുകയായിട്ടല്ല ഒന്നോടൊന്നു എണ്ണുകിൽ 373. 375 കാണ്ക.
b.) Of many joint Nouns the one (or two) last receives ഉം (chiefly Correlatives in composition).
834. സമാനാധികരണത്തിൽ ഉള്ള നാമങ്ങൾക്കു വീതം അല്ല സമൎപ്പണനാമത്തിന്നേ ഉം അവ്യയം നില്പു.
ഉ-ം ചന്ദനം ചുക്കും (380 ഉപ.) തീരും ജനനമരണവും അന്നേരം (ഭാര.=ജനനമരണങ്ങൾ) അകമ്പടി ജനം പതിനായിരവും സ്വാധീനമാക്കേണം (ക. ഉ. the bodyguard and the 10,000) അടിയാർ കുടിയാരെയും (കേ. ഉ.) ൧൦,൦൦൦ കാലാൾ, ൧൦,൦൦൦ അശ്വം, ൧൦,൦൦൦ ഗജം, ൧൦,൦൦൦ തേരും (ഭാര.) മാതാഭഗിനിസഹോദരഭാൎയ്യയും (ഭാര.)
അല്ലയെങ്കിൽ ഒടുക്കത്തെ രണ്ടു നാമങ്ങൾക്കേ വരൂ.
ഉ-ം ഇനിക്കു ബലം ധനം പ്രാണനും സൎവ്വസ്വവും ഇരിക്കുന്നതിൽ (കേ. രാ.)
c.) Many loose connections in Poetry can hardly be brought within the compass of a rule.
835. വിധാനത്തിൽപ്പെടാത്ത പല തളൎന്ന അന്വയങ്ങൾ പദ്യത്തിൽ കാണാം.
ഉ-ം സത്യവും ബലം ധൎമ്മം ആയുസ്സും ബുദ്ധിശക്തി എന്നിവ കുറഞ്ഞു (ഹരി. പ.) അടിയും നടുമുടിയകവും പുറമില്ലാ (കൈ. നാ.) കുന്നും വനവും കുളങ്ങൾ പുഴകളിൽ എങ്ങും തിരഞ്ഞു (കേ- രാ.) 842.
Yet co-ordinate sentences prefer ഉം.
സമാനാധികരണമുള്ള വാചകങ്ങൾക്കോ ഉം കൊള്ളാം.
ഉ-ം ധൎമ്മവും കുറഞ്ഞിതു നിൎമ്മൎയ്യാദവും വാച്ചു (ഭാര.)

താളിളക്കം
!Designed By Praveen Varma MK!