Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

032. പ്രതിസംഖ്യകൾ Indefinite Numerals.

132. പ്രതിസംജ്ഞകളോടു നന്ന ചേൎന്നതു സൎവ്വനാമങ്ങളാകുന്ന പ്രതിസംഖ്യകൾ തന്നെ; അവ ചുരുക്കി ചൊല്ലുന്നു.
133. a. Generality. ഉ - പ്രത്യയത്തോടുള്ള ചോദ്യപ്രതിസം ജ്ഞ - അസീമവാചി - (ഉ-ം ഏവനും, ഏതും, എങ്ങും, എന്നും, എപ്പോഴും, എന്നേരവും, ആരും, എത്രയും,)
134. ഉം എന്നല്ലതാതെ - ആകിലും, എങ്കിലും ആനും, ഏനും (249) എന്നവ ചേൎക്കാം (ഉ-ം ആരാകിലും, ഏവനായാലും, എന്തെങ്കിലും, എങ്ങാനുംനിന്നു വന്നു. മ. ഭാ. എങ്ങേനും).
135. ആരാനും - ഏതാനും - എന്നവറ്റിൽ ഉമ്മെ തള്ളുന്ന തും ഉണ്ടു. (സുമിത്രനാരാൻ. കേ. രാ; ആരാനെ - ആരാനോടു - ആൎക്കാൻ - വ്യ. മ; ആരാൻ്റെ കുട്ടി. പ. ചോ. ഏതാൻ വിഷമം. കേ. രാ). പിന്നെ ഏതാണ്ടൊരു ജന്തു എന്നു പടുവായിട്ടു ചൊല്ലുന്നു; വാൻ എന്നും ആക്കിയിരിക്കുന്നു (ആരുവാൻ. പ. ത. എങ്ങനെവാൻ-കൈ. ന. എന്നുവാൻ സംഗതി കൂടുന്നു ഏവൎക്കുവാൻ പ. ത.) പിന്നെ ദുൎല്ലഭമായി ആൽ എന്നതും അപ്രകാരം ചേരും (എങ്ങനെ വരുന്നാൽ അതും കാണാം സ. ഗോ.)
136. ഒരു എന്നതു സംഖ്യയായും പ്രതിസംഖ്യയായും നടക്കുന്നു. അതിൽ സ്വരം പരമാകുമ്പൊൾ, ഓർ എന്നു ദീൎഘിച്ചുവരും (ഓരൊര). ലിംഗപ്രത്യയങ്ങളാൽ ഒരുവൻ (ഒരുത്തൻ). ഒരുത്തി ഒരുവൾ - മ ഭാ. ഒരുവി - കേ - രാ). എന്നു. (ഒൻറു) എന്നവ ഉണ്ടാകും. അതിൻ സപ്തമി-ഒന്നിൽ-ഒന്നിങ്കൽ എന്നു മാത്രമല്ല-ഒരുകാൽ-(ഒരിക്കൽ) എന്ന സമയവാചിയും-ഒന്നുകിൽ-എന്ന സംഭാവനാവാചിയും ഉണ്ടു.
137. ഒരു എന്നതേ ചോദ്യപ്രതിസംജ്ഞയോടു ചേൎത്തിട്ടു, യാതൊന്നു-ഏതൊന്നു-യാതൊരുത്തൻ-യാവൻ ഒരുത്തൻ-തുടങ്ങിയുള്ളവ ചൊല്ലുന്നു.
138. ആവൎത്തിച്ചു ചൊല്കയാൽ ഉണ്ടാകുന്നിതു-ഓരോരൊ-ഓരൊ ഓരോര. (ഇവ ഓരൊ ഓരൊ കഴഞ്ചു കൊണ്ടു വൈ-ശ). ഓരൊരുത്തൻ-ഓരൊരുത്തർ ഓരൊന്നു (ഓരോരൊന്നു. കേ - രാ - മുഷ്ടികൾ ഒന്നൊന്നെ - കൃ - ഗ). പിന്നെ ചുട്ടെഴുത്തിൽനിന്നുള്ളതു - അതതു - അതാതു (129).
139. സൎവ്വനാമങ്ങളിൽ പ്രസിദ്ധമുള്ളതു - എല്ലാം, (എല്ലാവും - എല്ലയില്ലാത്തതു). എല്ലാവനും എല്ലാവരും. (എല്ലാരും - വൈ. ച.) എന്നവ സബുദ്ധികൾ്ക്കു പറ്റും. നപുംസകത്തിൻ്റെ വിഭക്തികൾ മീത്തൽ (128) കാണ്ക. അതിൻ്റെ സപ്തമി എല്ലാറ്റിലും എന്ന ഒഴികെ എല്ലായിലും (ഭാഗ - എല്ലാലും - കേ - ര.) എല്ലാവിടവും (എല്ലാടത്തും, എല്ലാടം. കേ - രാ.) എന്നവയും ആകുന്നു - പണ്ടു എല്ലാപ്പോഴും (ത. സ.) എന്നു ള്ളത എല്ലായ്പോഴും എന്നായി.
140. b. Entirely പിന്നെ - ഒക്ക - ആക - എന്നവ - ഉം - എ. എന്ന അവ്യയങ്ങളോടും വളരെ നടപ്പു (ഒക്കയും, ഒക്കവെ). മുഴുവൻ - മുറ്റും (മുറ്റൂടും - മുച്ചൂടും എന്നായി). തോറും - എന്നവയും, സൎവ്വവും (സൎവ്വതും ഠി.) സകലം - കേവലം - വിശ്വം ഇത്യാദി സംസ്കൃതപദങ്ങളും ഉണ്ടു.
141. c. Conjecture or supposition ഏകദേശതയെ കുറിക്കുന്ന മികു ധാതുവിൻ്റെ പേരെച്ചം തന്നെ - മിക്ക, മിക്കവൻ, മിക്കതും മിക്കവാറും (ആറു).
142. d. Multitude ആധിക്യത്തെ കുറിക്കുന്നു-ഏറ-വളര-പെരിക-തോന-ൟ വിനയെച്ചങ്ങളും ഏറ്റം (ഏറ്റവും) പാരം (ഭാരം) തുലോം മുതലായ പേരുകളും തന്നെ.
143. e. Paucity അല്പതയെ ചൊല്ലുവാൻ-കുറയ കുറെച്ച-(കുറെശ്ശ) ഒട്ടു-ഒട്ടൊട്ടു-ഇത്തിരി. (ഇച്ചിരി). തെല്ലു, ചെറ്റും അസാരം എന്നവ ഉണ്ടു.
144. f. Difference അന്യതെക്കു രണ്ടു പ്രധാനം: ഒന്നു മറുഎന്നുള്ളതു (മറുകര ഇത്യാദി). അതു ശേഷം എന്നതിനോട് ഒക്കുന്നു. ആദേശരൂപം ആയ മറ്റു പ്രഥമയായിട്ടും നടക്കുന്നു (ഇപ്പശുവെന്നിയെ മറ്റു വേണ്ടാ- കൃ - ഗാ). മറ്റുള്ള (മറ്റുറ്റ. കേ - രാ.)-മറ്റെയവൻ-മറ്റവർ-മറ്റെതു-മറ്റെവ. (മറ്റെതറ്റിന്നു - വ്യ - മ.) മറ്റൊരുത്തൻ (അന്യ ഒരുത്തൻ്റെ).
145. രണ്ടാമത ഇതരത്വം (Diversity) കുറിക്കുന്നിതു - വെറു -അവ്യയമായിതു വേറെ - പിന്നെ നാമവിശേഷണം വെറിട്ടു വേറെയുള്ള- ആവൎത്തിച്ചിട്ടു വെവ്വേറെ എന്നും തന്നെ.
146. g. Boundlessness അസീമതയോടു ചേരുന്ന പേരെച്ചങ്ങൾ വല്ല (വല്ല പ്രകാരവും, വല്ലപ്പോഴും). വല്ലവൻ - വർ - തും - വാച്ചവൻ - വാച്ചതും - (വാശ്ശവൻ) കണ്ടവർ - കണ്ടതു - എന്നിവ.
147. h. Variety നാനാത്വത്തിന്നു പല (പല വഴി=നാനാവിധം പല വിടത്തും, പലേടത്തും) പലർ, പലതു, പലവു (128) എന്നതുണ്ടു - അതിന്നു താഴെ ഉള്ളതു ചില (ചിലെടുത്തും.) ചിലർ, ചിലതു, ചിലവ എന്നതു തന്നെ.

താളിളക്കം
!Designed By Praveen Varma MK!