Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

310. SUBSTITUTES FOR ഓ ARE THE FOLLOWING.

830. ഓ അവ്യയത്തിന്നു പകരം നില്ക്കുന്ന പദങ്ങളോ.
a.) ഏക ഓ എവ്യയസ്ഥാനത്തിൽ.
1. ആകട്ടേ 674: ഞാനാകട്ടേ=ഞാനോ 824. 823.
2. എങ്കിൽ 704=എങ്കിലോ 705.
3. എന്നാകിൽ 704: സ്തുതി എന്നാകിൽ=സ്തുതിയോ മുതലായ സംഭാവനകൾ.
4. താൻ 539: എത്രതാൻ=എത്രയോ 826.
5. പക്ഷേ 827.
6. പോൽ 718: അല്ലപോൽ=അല്ലല്ലോ; ചോദ്യപ്രതിസംജ്ഞകളോടു: ഇതെന്തുപോൽ=ഇതെന്തോ 826=വാൻ c.
b.) ഇരട്ടിച്ച ഓ അവ്യയത്തിൻ്റെ സ്ഥാനത്തിൽ (വിയോഗവിരുദ്ധാൎത്ഥങ്ങളോടേ).
1. ആകട്ടേ—ആകട്ടേ 674.
2. ആകിലും—ആകിലും 676.
3. എന്നാകിലും—എന്നാകിലും 708.
4. എങ്കിലും—എങ്കിലും 708 (എങ്കിലോ—എങ്കിലോ 706.)
5. എന്നു താൻ—എന്നു താൻ 684 (എന്നോ—എന്നോ 695.)
6. താൻ—താൻ (നാമക്രിയകളോടു 540.)
7. കിലും ആം—കിലും ആം 633, c.
8. ഒന്നുകിൽ—അല്ലായ്കിൽ 781 (827 ഉപ.)
9. പോലും—പോലും 719.
10. ബലാൽ: ബലാൽ അൎത്ഥമാകിലും ബലാൽ ഐശ്വൎയ്യം എന്നാകിലും വിദ്യയാകിലും (ഭാര.)
c.) വാൻ, ഓവാൻ ഇവിടേ ചേരുന്നു 135. 550. 553, 2 676 കാണ്ക.
സൂചകം ഓ അവ്യയത്തിന്നു സംഭാവനകളോടു അധികമായും, ഉം അവ്യയത്തോടു അല്പമായും സംബന്ധം ഉണ്ടു. ഏ അവ്യയാൎത്ഥം കുറെശ്ശേയുള്ളു.

താളിളക്കം
!Designed By Praveen Varma MK!