Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

309. HENCE ഓ MAY OCCUR TWICE WITH DIFFERENT SHADES OF MEANING IN A SIMPLE SENTENCE—OFTEN DIFFICULT TO BE ACCOUNTED FOR.

829. ഏകാഗ്രവാചകത്തിൽ രണ്ടു ഓ അവ്യയം വിവിധഅൎത്ഥവികാരത്തിൽ നില്ക്കിലും അതിന്നു സംഗതിയെ ഉണ്ടാക്കുവാൻ ചിലപ്പോൾ പ്രയാസം.
ഉ-ം കന്നുകളാൽ ഒന്നു കണ്ടുതില്ലെങ്കിലോ അന്നേടേ ഉണ്ടല്ലോ തല്ല് എനിക്കോ (കൃ. ഗാ.) എന്നാലോ ഞാനോ കൊള്ളാം (ഭാര. if so indeed, I might leave) ഇന്നതു വേണം എന്നിങ്ങനേ ചൊല്കിലോ ചൊന്നതു ഞങ്ങളോ കേട്ടു കൊള്ളാം (കൃ.ഗാ.) ഇഷ്ടിയായുള്ളൊരു ഗൎഭമോ ചെഞ്ചെമ്മേ നഷ്ടമായ്പോയി പോൽ ദേവകിക്കോ. ഇങ്ങനേ ഉണ്ടായിതില്ലല്ലോ പണ്ടെനിക്കോ (കൃ. ഗാ. അൎത്ഥാൽ ശ്രുതിയാകുന്നു).

താളിളക്കം
!Designed By Praveen Varma MK!