Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

303. IN SIMPLE QUESTIONS. - വെറും ചോദ്യങ്ങളിൽ.

ഉ-ം വരുമോ? വന്നുവോ? (വന്നോ?) വരുന്നുവോ? വരികയോ (614, c)? ഓൎക്കേണ്ടാതോ? (കൃ. ഗാ. must I not think?)
ചെയ്തതു ഞാനോ? പശുവോ? എനിക്കോ? അതിലോ? മുതലായവ.
എന്നേ നീ അറിയുന്നതില്ലയോ (ഭാര.) നീ വന്നീലല്ലോ (കേ. ഉ. pity you comenot then!) കേട്ടുവല്ലോ ഇത്യാദികൾ.
[അല്ലോ എന്നത് എല്ലോ എന്നു എഴുതുന്നപ്രകാരവും മറ്റും 785, c കാണ്ക].
ഓ is mostly added to the Verb or Noun, on which the question turns.
ഏതു നാമം കൊണ്ടോ ക്രിയകൊണ്ടോ ചോദിക്കേണ്ടത് അതിന്നു മിക്കതും ഓ അവ്യയം ചേൎക്കേണ്ടതു.
ഉ-ം ഞാൻ മുമ്പേ പറഞ്ഞിട്ടോ നീ എന്നെ ഉണ്ടാക്കിയതു (സഹ. എന്നു കലിയുഗത്തിൽ ഒരു മകളുടെ ചോദ്യം).
ശരീരത്തിന്ന് അന്തമില്ലെന്നോ നിണക്കുഭാവം (നള.)
Elliptical questions അദ്ധ്യാരോപചോദ്യങ്ങളിൽ.
ഉ-ം പിന്നെയോ? (why ask? of course) അതുപോലെ: പിന്നെയല്ലോ (824. 825) ഇപ്പോഴോ? എന്നു ചോദിച്ചു (കൃ. ഗാ. and how are you now?)
It has often a negative shade of meaning.
വെറും ചോദ്യത്തിന്നു പലപ്പോഴും നിഷേധാൎത്ഥാംശം കൂടും.
ഉ-ം അതൂതിയാൽ എരിയുമോ? (പ. ത. will a glow-worm burn by blowing അൎത്ഥാൽ ഇല്ല) ഞാൻ അവനോ-അത് അങ്ങനെ വരുന്നതോ (പ. ത.) പറഞ്ഞാൽ ഒടുങ്ങുമോ (സഹ=I hardly can describe it=അപ്പോർ എന്തിന്നു പറയുന്നു? better I do not attempt to describe that battle എന്ന വാചകവും അസാദ്ധ്യതയെ കുറിക്കുന്നു; അൎത്ഥാൽ പറവാൻ തുനിയേണ്ട).

താളിളക്കം
!Designed By Praveen Varma MK!