Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

298. IT STANDS WITH RESTRICTIVE, CONFINING, LIMITING POWER; ESPECIALLY WITH SECOND FUTURES.

808. ക്ലിപ്താൎത്ഥത്തിൽ വിശേഷിച്ചു രണ്ടാം ഭാവിയോടു (569) നടക്കുന്നു.
a.) For measures and numbers.
പരിമാണസംഖ്യകളോടു (807 ഉപ.)
ഉ-ം രണ്ടേ ഉള്ളു (762) രണ്ടു മാസമേ ഇനി ഉണ്ടാവു കാലാവധി (കേ. രാ. I have but two months to spare) മൂൻറു തിങ്ങളേ ജീവിപ്പൂ (വൈ. ശാ.) പാതിനാടു വേണം എന്നില്ല അഞ്ചുദേശമേ പോരൂ (ഭാര. 749 but only) ഒരിക്കൽ ചെയ്തതേ ഉള്ളൂ (കേ. രാ.) മക്കൾ പലർ ഇരിക്കിലും ഒരുത്തനേ ഭരിപ്പു നിൎണ്ണയം (കേ. രാ.) ഗാത്രമാത്രമേ ശേഷിക്കും (പ. ത. the body only will be left) ഇന്നിവന്തൻ്റെ ഗതിക്കിത്രവേ ചൊല്ലാം (കേ. രാ. only so much) [അത്രേ, ഇത്രേ ഉപ.]
b.) With other Nouns.
809. ഓരോനാമങ്ങളോടുള്ള ക്ലിപ്താൎത്ഥമാവിതുː
ഉ-ം പാപികളോടു വസിച്ചീടുന്നവൎക്കു പാപമേ ഉണ്ടായ്‌വരും; തവനല്ലതേ വന്നുകൂടൂ (ഭാര. may happiness only fall to thy lot) അവനേ ഗതിവന്നീടു; നിഖില ശുഭാശുഭകൎമ്മസാക്ഷിയും നീയേ (ഭാര. and thou alone art) നമ്മുടെ പാപമേ കാരണം; കൈതവമേ എന്നു ചിന്തിച്ചു (കേ. ഉ. its but a lie) ഇതേ പ്രമാണം. അതേ=ഉവ്വ 129.
തൃː ചൂതു കൊണ്ടേ സുഖം (നള. 725). നോക്കിനെ കൊണ്ടേ പാരിടം തീക്കനലാക്കുന്നോൻ; കോലു കൊണ്ടേ ഇനി ചോദിക്കുന്നു (കൃ. ഗാ. I shall be obliged to ask with the stick) വിശ്രമനാക്കി അഥവാ അജ്ഞത പോക്കി വാക്കുകൊണ്ടേ (കൃ. ഗാ.) walked through the whole house കണ്ണുകൊണ്ടേ (കൃ. ഗാ. അൎത്ഥാൽ വീട്ടിൽ കൂടി നടന്നത്) [പോരും 749].
എന്തേː പുഷ്പവൃഷ്ടി ഉണ്ടായതെന്തേ ചൊല്വു (ഭാര. 552, 6.)
ഓരോക്രിയാനാമങ്ങളോടും.
ഈടുള്ളതേ വാങ്ങാവു കേടുള്ളതു വാങ്ങരുതു (കേ. ഉ. for pawns) ശാപം തീരും എന്നതേ വരും (അഥവാ വരൂ the curse will certainly cease. 746) എന്നതേ ഉള്ള 762, b എന്നതേ വേണ്ടു 702. 788 മുതലായവ.
നടുവിനയെച്ചത്തോടു 608, a 787, 2ː സൃഷ്ടിക്കേ ആവു. 659.
നിമന്ത്രണമായ “ട്ടേ“ ഇവിടെ ചേൎക്കാം 244. 618.
With Locative and Dative in proverbs ഇതിൽ സപ്തമിചതുൎത്ഥികളാൽ ഉള്ള സമാസങ്ങൾ (167. 168.) ചേരും. ഉ-ം താണനിലത്തേ നീർ ഒഴുകും അതിനെ ദൈവം തുണ ചെയ്യും (പഴ.) 873.
c.) After temporal Locatives already.
810. കാലസപ്തമിക്കും കാലാലവാചികൾക്കും പിൻ (329. 503. 508. 511—524).
ഉ-ം ദുശ്ശീലൻ അവൻ ചെറുപ്പത്തിലേ (ഹ.=തന്നേ=ഉം. 503 already in his infancy). ശാസ്ത്രങ്ങൾ ആദിയേ പാഠം ചെയ്തു (ഭാഗ.‌=ആദിയിലേ he learnt all from the first as early as possible) ഉണ്ടായാൽ അന്നേ ചത്തുപോക (പ. ത. die at once after birth) കാലമന്ദിരത്തിങ്കൽ കാലമേ കൊണ്ടേയാക്കും (ശബ.‌=ഉടനേ will bring at once into Hades).
d.) After Conditionals.
811. സംഭാവനകൾക്കുപിൻ (569, 1) രണ്ടാംഭാവി അധികം ഇഷ്ടം=only in one case, except.
ഉ-ം എങ്കിലേ ഉള്ളു, ആവു (705. 762. 659) ഉണ്ടാകിലേ വരൂ (ഭാഗ. 746) എന്നാകിലേ നല്ലൂ (പ. ത. 800) മുടിക്കിലേ കോപം തീരൂ (കൃ. ഗാ. his destruction alone can accomplish my revenge) ഭക്തന്മാർ തരികിലേ ഭുക്തിക്കു രസമുള്ളു (ഭാര.)ബ്രാഹ്മണബീജത്തിനാൽ സന്താനം ഉണ്ടാക്കികൊണ്ടാലേ (കേ. ഉ. Anach. only if they continue to have Brahminical offspring, worthy kings will be borne) എങ്കിലേ പോരൂ 749.
e.) After first and second Adverbial Participle.
812. മുൻപിൻവിനയെച്ചങ്ങളുടെ പിന്നിൽ ക്ലിപ്താൎത്ഥത്തോടേ.
1. മുൻവിനയെച്ചം.
ഉ-ം തെളിഞ്ഞിതു മൃഷ്ടഭോജനം കൊണ്ടേ (749, 809. ഭാര.‌=അത്രേ.) വളഞ്ഞേ നില്പൂ ദൃഢം (പ. ത. അൎത്ഥാൽ നായിൻ്റെ വാൽ) കൊന്നേകഴിവു (755). വാനവരാലും പൂജിതയായേ വാണാൾ (വില്വ.) നിരാഹാരന്മാരായേ നിന്നു (രാമ. they stood even without food അവ്യാജതപസ്സു ചെയ്താൻ നിരാഹാരനായേ ഉ. രാ.) ഉണ്ടിട്ടേ പോരും (=അല്ലാതേ).
സംഭാവനാൎത്ഥത്തിൽ 572, b; 661;
Often commanding പലപ്പോഴും ശാസനാൎത്ഥമായി; പുരയിൽ കടന്നിരിക്കരുതു തുറപ്പിച്ചേ ഇരിക്കാവു (കെ. ഉ.) ശിക്ഷിച്ചേ കളയാവു (കേ. ഉ. ശിക്ഷിച്ചു കൊൾക എന്നും വായിക്കുന്നു) കുടിച്ചേ 572, b; ഇരുന്നേ ആവു 659; ചെയ്തേ മതിയാവു 662; എന്നേ 695. 788; കൊണ്ടേ 809.
2. പിൻവിനയെച്ചം.
ഉ-ം അതറിവാനേ മന്ദനാം ഇനിക്കുള്ളിൽ ആഗ്രഹം ഇനി ഉള്ളു (ചാണ. to know this one thing more). ഇക്കഥ നല്ലതു ലോകങ്ങൾക്കു വരുത്തിക്കൊൾവാനായേ (വില്വ.)
3. ഭാവിമറവിനയെച്ചത്തെ അധികം അവ്യയീകരിക്കും. ഉ-ം വരാതേ 283 മുതലായവ.
f.) After Defectives (negative and positive) expressive of determination and sometimes of entreaty.
813. സങ്കല്പിതവും ചിലപ്പോൾ അപേക്ഷാൎത്ഥവും ഉള്ള വേണം, അരുതു, ഒല്ലാ മുതലായ നിശ്ചയനിഷേധഊനക്രിയകളോടും ചേരും.
ഉ-ം വെന്നതു (വെല്ലുക) രുഗ്മിതാൻ അല്ലായേ എന്നു (കൃ. ഗാ. not Rugmi has won, though he says so, but Chrishna 785, d.)
എന്നുമേ നിന്നെ അയക്കയില്ലേ (കൃ. ഗാ. I shall certainly never let thee loose 773) മറ്റൊരാധാരമില്ലേ (ദേ. മാ. forcible declarationǃ) വായിലാക്കൊല്ലായേ (കൃ.ഗാ. dont I pray). ധൂൎത്തനെ ആദരിച്ചീടൊല്ലായേ (ഒല്ല 799 കാണ്ക); വേണമേ787; ചെയ്യരുതേ 797.
g.) Rarely with the Finite Verb of the three tenses. except ഉതേ.
814. മുറ്റുവിനയോടു ത്രികാലങ്ങളിൽ ദുൎല്ലഭമത്രേ (“ഉതേ“ ഒഴികേ 603. കാണ്ക)
ഭൂതം ആരാഞ്ഞു പോയാരേ (കൃ. ഗാ. they must have gone to seek).
ഭാവി. കൊല്ലുമേ അവൻ നിങ്ങൾ നൂറു പേരെയും എടോ; മണ്ടീടുകിൽ-മുഗ്ദ്ധാക്ഷിമാരും പരിഹസിച്ചീടുമേ (ഭാര. even woman will ridicule a fugitive). എന്നാൽ ലഭിക്കുമേ വാഞ്ഛിതം (നള. thus only) എങ്ങു പോയൊളിച്ചാലും കൊല്ലാമേ (കേ. രാ.)

താളിളക്കം
!Designed By Praveen Varma MK!