Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

297. IT IS EMPHATIC, CHIEFLY AFTER ഉം IN INDEFINITE NUMERALS.

807. അവധാരണാൎത്ഥത്തിൽ വിശേഷിച്ചു ഉം കൂടിയ പ്രതിസംഖ്യകളോടു (അസീമവാചികളോടു (133—135. 139. 140. 143. 381 മു.) നടപ്പു.
ഉ-ം മൃത്യു ആരാലുമേ വരാ (ഭാര.) ആരുമേ കാണാതേ; വന്നിതു മനോരഥം എല്ലാമേ എനിക്കിപ്പോൾ; തൻ വൃത്താന്തം എപ്പേരുമേ (ചാണ). ബാലന്മാർ ഒക്കയുമേ (സ. ഗോ.) എന്നുമേ മടി വരാ; ചെറ്റുമേ ചെയ്യാഞ്ഞിട്ടും (വേ. ച.). ഒന്നുകൊണ്ടുമേ ഭവാന്നശുദ്ധിയുണ്ടായ്‌വരാ (ഭാര.) പണ്ടൊരുനാളുമേ കണ്ടറിയായ്കിലും (ഭാര.)
ഉം (Following) ഏ അവ്യയത്തിന്നു മുമ്പിലും നില്പു.
ഉ-ം കൂട്ടത്തെ ഒക്കവേയും ഒടുക്കും; ദിക്കുകൾ ഒക്കവേയും വ്യാകുലങ്ങളായി; പ്ര പിതാക്കന്മാർ ഒക്കവേയും വസിച്ചീടും (കേ. രാ. ഒക്കവേ=altogether എന്നതു ഒക്കയും എന്നൎത്ഥമുള്ളതാകയാൽ=എല്ലാവരും ഒക്കപാടേ എന്ന ഒർ അതിപൂൎണ്ണാൎത്ഥം ജനിച്ചതു.)

താളിളക്കം
!Designed By Praveen Varma MK!