Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

296. IT ADVERBIALIZES NOUNS.

806. ഏ അവ്യയം നാമങ്ങളെ അവ്യയീകരിക്കുന്നു.
ഉ-ം ദാനധൎമ്മാദികളെ വഴിയേ ചെയ്തേൻ (ദേ. മാ.) വഴിയേ തോന്നീല (വഴിക്കേ. 329. (ഭാര=നന്നായി did not appear well). നിന്നുടെ വഴിയേ മറ്റൊന്നു കാണായ്കയാൽ; കാലം പഴുതേ കളയാതേ നേരേ ചൊൽ; ദേഹം മുഴുവനേ തീരുന്നതിമ്മുമ്പേ; കൂട്ടമേ കൊല്ലിക്കും (ഭാര=കൂട്ടത്തോടേ). കന്നുകിടാക്കളെ കൂട്ടമേ മടക്കികൊൾവൻ (കൃ. ഗാ.) സ്പഷ്ടമേ പറഞ്ഞീടാം; ചന്തമേ പരിസ്തരിച്ചു (നള.). സുഖമേ അറിഞ്ഞു ഞാൻ (ബ്രാഹ്മ.) “നന്നേ“ എന്നതു കൂടക്കൂടേ “നന്ന“എന്നുച്ചരിച്ചും എഴുതുമാറുമുണ്ടു.
But also interjectional.
അനുകരണശബ്ദമായും നടക്കും.
ഉ-ം എന്നേ വിശേഷമേ നന്നിതെടോ സഖേ; പുടവുകൾ നല്കുവതാരേ നാഥ (ഭാര.).

താളിളക്കം
!Designed By Praveen Varma MK!