Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

286. In the form ofː

799. “ഒല്ലാ ഓല“ (317, 7) എന്ന ഭാവി അരുതൎത്ഥമാം [വിപരീതംː കൊള്ളാം. ഉ-ം മീനിൽ കുറിച്ചി കൊള്ളാം is permitted മറ്റൊന്നും ഒല്ല—വൈ. ശാ. is not good, not to be allowed 797 ഉപ.]
1. With Nouns നാമങ്ങളോടും.
ഉ-ം ഉപ്പും പുളിയും ഒല്ല (പത്ഥ്യത്തിൽ-വൈ. ശാ.) ഒല്ലായിതെന്നാർ (ഭാര. said it is not right, ought not to be).
2. With Infinitive നടുവിനയെച്ചങ്ങളോടും നടപ്പു. സാവധാനാപേക്ഷാൎത്ഥങ്ങളിൽ (607.) വിശേഷിച്ചു പദ്യത്തിൽ chiefly entreating (in po.)
ഉ-ം പോകകൊല്ലാ പട്ടിയെ എന്നു തട്ടി അടിച്ചു മണ്ടിച്ചു വിളിച്ചു (കേ. ഉ.) വെറുതെ വിഷാദിക്കൊലാ (ഭാര.)
ദുഷ്ടത കാട്ടീടൊല്ലാ (ഭാര. ah, dont act wickedly-വിപരീതംː നീ പോയടങ്ങി കൊൾ്ക നല്ലൂ you had better keep quiet) തയിർ കൂട്ടൊല്ലാ (വൈ. ശാ.)
3. With ഏ forbidding strongly or entreating anxiously.
ഏ അവ്യയത്താൽ ഖണ്ഡിതനിഷേധവും ആവേശാപേക്ഷയും സാധിക്കും.
ഉ-ം എന്നെ . . . . . . മന്നവർ തീണ്ടൊല്ലായേ (കൃ. ഗാ.) ആദരിച്ചീടൊല്ലായേ (നള.)
4. ഭൂതരൂപം ദുൎല്ലഭംː ആപത്തുവന്നു പിണങ്ങൊല്ലാഞ്ഞു (കൃ. ഗാ.) misery ought not to have befallen me for this).

താളിളക്കം
!Designed By Praveen Varma MK!