Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

284. വൽ (വല്ല്) “TO CAN.

This defective Verb is used.
798. 1. In the Positiveː നിശ്ചയാൎത്ഥത്തിൽ 317, 7.
വ. പേരെച്ചംː എല്ലാറ്റെയും ഇല്ലാക്ക വല്ലുന്നമ്പു (രാ. ച. powerful, equal to destroy).
ഭാ. പേരെച്ചംː മരിക്ക വല്ല വണ്ണം (കേ. രാ. die anyhow). വല്ലനാൾ (sometime) വല്ലവർ, വല്ലതു any one, something etc.
ഭാ. പുരുഷനാമംː ചൊല്ലുവാൻ വല്ലോർ (personable, competent to speak, say).
ഭൂതം വല്ലീല്ല 623.
൧ാം ഭാവിː ചൊല്ലീടുക വല്ലും ആകിൽ (അഥവാ വല്ലുകിൽ ക. സാ. If thou canst). ഞാൻ എന്തു ചൊല്ല വല്ലെൻ (പയ=കൂടും what can I say 607 ഉപ.)
൨ാം ഭാവിː ഈശ്വരൻ എന്നെ ചൊല്ല വല്ലൂ (കൃ. ഗാ. I can but, only say) വലിയൂ (170.)
നടുവി. പഴയതുː വേൎവ്വിടുത്ത് ഈടുവാൻ വല്ലില്ലാരും (കൃ. ഗാ. പിൻവി).
നടുവി. പുതുതുː താങ്ങുവാൻ ഉറ്റവൎക്കും വല്ലുകയില്ല (ഭാഗ.)
ക്രിയാനാമംː ഉണ്ടോ വല്ലുന്നൂതിങ്ങനെ കണ്ടു കൊൾവിൻ (കൃ. ഗാ.)

താളിളക്കം
!Designed By Praveen Varma MK!