Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

283. THIS DEFECTIVE VERB IS CHIEFLY USED WITH THE SENSE OF IMPOSSIBILITY (CHIEFLY WITH THE SECOND ADVERBIAL).

797. അസാദ്ധ്യാൎത്ഥത്തിൽ അധികം നടപ്പു. (അരുതായ്കയാൽ വന്നില്ല=ദേഹാവശതബലാൽ=on account of bodily inability)=കൂടാ, വ ഹിയാ.
ആം വിപരീതാൎത്ഥമത്രേ ഉ-ം സവിസ്താരം ചോല്വാവരുതു ചുരുക്കി ചൊല്ലാം [it is impossible for me (=I am not able, cannot) to give all the details, but I will state it shortly].
a.) വിശേഷിച്ചു പിൻവിനയെച്ചപ്രയോഗത്തിൽ.
ഉ-ം വൎത്ത. നിങ്ങൾക്ക് ഇവനെ എന്തരുതായിന്നുത് ഇകലിടെ വെന്നു കൊൾവാൻ (രാ. ച.)
ഭൂതം: ഇഷ്ടമായ്തു ചെയ്തു കൊൾവാനരുതാഞ്ഞു. (ശബ. not being able) കടൽ കടപ്പാനരുതാഞ്ഞു (കേ. രാ.)
പേരെച്ചംː മറപ്പാൻ അരുതാതവണ്ണം (in a way never to be forgotten, unpardonable).
വിനയേച്ചംː ഒന്നിച്ചിരിപ്പാൻ അരുതു (ഭാര. I cannot).
പണ്ടെത്ത പേരെച്ചംː അറിവാനരിയ ജ്ഞാനപ്പൊരുൾ (രാ. ച. 174.)
b.) Rarely with Infinitive നടുവിനയെച്ചത്തോടു ദുൎല്ലഭം.
ഉ-ം നീക്കരുതാതെ ചമഞ്ഞിതു (ഭാര. became irremovable) തൊട്ടാൽ അറിയ രുതാതെ (മ. മ.)
കിടക്കരുതായ്ക (മ. മ.) എങ്ങുമേ പോകരുതായ്കയാലെ (കൃ. ഗാ. because he could go nowhere) പൊറുക്കരുതായിന്നിപ്പോൾ കാണരുതായ്കയും ഇല്ല താനും (കൃ.ഗാ. yet it is possible to see him, if you really want).
c.) But Verbal Nouns ക്രിയാനാമത്തോടും (പിൻവിനയെച്ചത്തോടുള്ള ചേൎച്ചയാൽ) അധികം നടപ്പുː അരുതു ജയിപ്പതിന്നിവനെ ഭാര.) പുകഴുവതിന്നരുതു (cannot praise sufficiently) കാണുമതിനി അരുതു (രാ.ച. I can no more see) അരക്കനോടു നിന്നു കൊൾവരുതായ്മയാൽ (ര. ച.)
d.) So Nouns നാമങ്ങളോടുംː കൈകൊണ്ടു ഏതും പ്രവൃത്തി അരുതാതെ ഇരിക്കും (വൈ. ശാ.) എനിക്കരുതു (I cannot, I am unable).

താളിളക്കം
!Designed By Praveen Varma MK!