Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

276. ELLIPSIS OF ആക AND ചെയ്ക ARE VERY COMMON BOTH WITH വേണം അരുതു, നല്ലൂ AND നല്ലതു F. I.

790. ആക ചെയ്ക എന്നീക്രിയകളാൽ ഭവിക്കുമളവിൽ പ്രതിസംജ്ഞകളോടും പുരുഷനാമങ്ങളോടും ചേരും വേണം, അരുതു. 796 നല്ലൂനല്ലതു 800 എന്നിവറ്റിന്നുമുള്ള അദ്ധ്യാരോപം സാധാരണം.
1. വേണംː 786, 1, a ശത്രുവെ നിറുത്തുവാൻ ആളാകേണം; സത്യമുള്ളവൻ വേണം (വേ. ച.) നല്ലവൻ വേണം (=നീ നല്ലവൻ ആയിരിക്കെണം.) ധീരതയോടുമത്ര നീ ഒരു കാൎയ്യം വേണം (ഉ. രാ. ഏതുമേ മടിയാതേ ഭാര.) ഇന്നു നീ ഒന്നു വേണം എന്നുടെ നിയോഗത്താൽ (നള.) ആകേണം 647.
2. വേണ്ടുː എന്തു ഞാൻ വേണ്ടു (പ.തː ഉത്തരംː വേൾക്കു നീ വേണ്ടതു)
3. വേണ്ടാː ആരെയും കണ്ടാൽ നീ ആചാരം വേണ്ടാ എന്നാജ്ഞയും നൽകി(കൃ. ഗാ.) രാജാപു ബ്രാഹ്മണരോടു ചോദ്യം വേണ്ടാ. (കേ. ഉ.) നീ പൊന്നെഴുത്തൻചേലവേണ്ടാ ഇപ്പോൾ (കൃ. ഗാ. rather dont put on today that garment.
4. വേണ്ടതുː പട്ടിണി വേണ്ടതെല്ലാൎക്കും ഉണ്ടായ്‌വരും (സഹ.=പട്ടിണിയിരിക്കേണ്ടത്) 2 മീതേകാൺ.
The Accusative occurs in elliptic construction.
ദ്വിതീയയാൽ കനത്ത അദ്ധ്യാരോപം ഭവിക്കും.
ഉ-ം കുണ്ഠനാം ഭൂപാലനെ ആൎക്കുമേ വേണ്ടീലല്ലോ ഷണ്ഡനാം ഭൎത്താവിനെനാരിമാൎക്ക് എന്ന പോലെ (ഭാവത്തിൽ കൊള്ളിക്കേണ്ടത്).
വാചകാനുബന്ധബലാൽ പറ്റുന്ന ഓരോ ക്രിയകളെ ഊഹിക്കാം. ഉ-ം ഏവനെ വേണ്ടു (ഭാര. അൎത്ഥാൽː പുനൎജ്ജീവിച്ചു കാണ്മാൻ. whom of the four do you wish to see alive again?) നിന്നെ എനിക്കു വേണ്ടാ (ഗ്രാമ്യം. I dont want thee).

താളിളക്കം
!Designed By Praveen Varma MK!