Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

273. വേണം WITH THE MODERN INFINITIVE IS MORE POLITE. THE SAME IS REQUIRED AFTER ഉ AND ഏ F. I.

787. പുതിയ നടുവിനയെച്ചത്തോടുള്ള “വേണം“ മാനാൎത്ഥത്തിൽ ഏറുകയാൽ നിമന്ത്രണത്തെയും 619 അപേക്ഷയെയും കഴിക്കാറുണ്ടു.
പുതുനടുവിനയെച്ചംː അരുൾ ചെയ്കവേണം കൃപാനിധേ (ശി. പു.) നിന്തിരുവടി പൊറുത്തു കൊൾക വേണം (വില്വ.)
മുഞ്ചെല്ലൂലും സാധിക്കുംː വേണം രാജാവാജ്ഞയെ ചൊല്ലുക (വ്യ. മാ.)
a.) മേൽചൊന്ന പ്രാൎത്ഥനാൎത്ഥത്തെ “വേണമേ“ (=വേണം + ഏ) എന്നതിനാലും സാധു.
പ. നടുവിനː എന്നെ അനുഗ്രഹിക്കേണമേ; സംഭ്രമം തീൎത്തരുളേണമേ (നള.) രക്ഷിച്ചരുളേണമേ (ഭാര. 619.)
പു. നടുവിനː സംസാരതോയാകരത്തെ കടത്തുക വെണമേ (ഭാഗ.)
ആകേണം ൟടേണം 647 സമാൎത്ഥത്തിൽ പ്രയോഗിക്കാം.
b.) ഏ പ്രത്യയം കൂടിയ വേണ്ടു നടുവിനയെച്ചനാമങ്ങളോടു (610) നിന്നാൽ അവധാരണാൎത്ഥവും ഭവിക്കും. ഉ-ം
നടുവിː ശങ്കിക്കവേണ്ട—ഞാൻ ചൊന്നതു കേൾക്കെ വേണ്ടു (ഉ. രാ. hear only) ഇരിക്കുകേ വേണ്ടു. ഇവനാൽ സാധിക്കാമെന്നൊരു ബുദ്ധി തന്നെ വെച്ചു വെക്കയേ വേണ്ടു (കേ. രാ. believe henceforth, I pray) നീ ചെല്കേ വേണ്ടു കൃ. ഗാ. I pray you to proceed) വരികേ വേണ്ടു (please be good enough).
നാമംː വിത്തമേ വേണ്ടു (വേ. ച.)
c.) ഉം അവ്യയത്തിൻ പിന്നിൽ അവധാരണാൎത്ഥമാം.
ഉ-ം എഴുതുകയും വേണം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!