Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

028. c. ചൂണ്ടുപേരുകളും ചോദ്യപ്രതിസംജ്ഞകളും. Demonstrative & Interrogative (Pro) Nouns.

127. അൻ-അൾ-അർ-തു-അ-ൟ അഞ്ചു പ്രത്യയങ്ങളെ കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്നീപ്രകാരം.


പിന്നെ ഉതു (ഊതു) എന്നതു സമാസങ്ങളിൽ ശേഷിച്ചു കാണ്മാനുണ്ടു (നന്നൂതു - വരുവൂതു - വന്നുതെ - മന്ദിരം ചാരത്തോ ദൂരത്തൂതോ - കൃ - ഗാ).
128. ഇവറ്റിൻ്റെ വിഭക്തികൾ മീത്തൽ കാണിച്ച പ്രകാരം അത്രെ; ചില വിശേഷങ്ങൾ ഉണ്ടു താനും: അതിന്നു - അതിൻ്റെ - എന്നല്ലാതെ: അതുക്കു - അതിനുടെ എന്നതും ഉണ്ടു. പിന്നെ അതിൽ എന്ന പോലെ അതിറ്റ എന്ന ആദേശത്തോടും ഒരു തൃതീയ ഉണ്ടു. (ഇതിറ്റാൽ അല്പം പോലും - അതിറ്റാൽ എത്ര - വേ ച.) പിന്നെ നപുംസകത്തിൻ്റെ ബഹുവചനം രണ്ടു വിധം ഒന്നു - വ - മറ്റെതു കൎണ്ണാടകത്തിൽ പോലെ വു എന്നാകുന്നു.

പിന്നെ അതുകൾ - അവയെ, അവെക്കു - എന്നു ചില പുതിയ നടപ്പുകൾ ഉണ്ടു. തക്കവ എന്നതിന്നു തക്കോ എന്നും ചൊല്വു (237)

താളിളക്കം
!Designed By Praveen Varma MK!