Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

269. THE ADVERBIAL അല്ലാതേ PARTAKES OF THE DIFFERENT SIGNIFICATIONS OF അല്ല AND കൂടാതേ. F. I.

782. വിനയെച്ചമായ അല്ലാതെ എങ്കിലോ ഇരുപ്പൊരുളുടയത്.
a.) ഒന്നുകിൽ അല്ല 775—781 എന്നതിന്നുള്ള അൎത്ഥങ്ങളിൽ നടക്കും.
1. വെറും നിഷേധം: മന്ദമല്ലാതിങ്ങു കൂട്ടിക്കൊണ്ടുവാ (ചാണ. bring, but not too slowly) അല്ലാതേപോയി 744. ശാസ്ത്രീയമല്ലാതെ കണ്ടിങ്ങനെ ചെയ്യുന്നാകിൽ (കേ. രാ. if you act so unscripturallyകാണ്ക 712.) 775 കാൺ.
2. പരിമാണാൎത്ഥത്തിൽ: അതല്ലാതെ അധികം കിട്ടുകയില്ല (you will get as much as God grants — but never more than that=besides, beyond this 780).
3. വിപരീതാൎത്ഥത്തിൽ (=അല്ലായ്കിൽ, 781.=otherwise).
ഉ-ം അല്ലാതെ താന്തോന്നിത്വങ്ങൾ തുടങ്ങിയാൽ (ശീല= ഇതിന്നുപകാരമായിട്ടു “but if instead of it they). എന്നാൽ പറവൻ അല്ലാതെ പറഞ്ഞെന്തുഫലം? (കേ. രാ. In that case I shall tell: otherwise). തൂകീടെണം ജലം ഗോപുരാന്തേ ചെന്നാൽ-ഗോപുരവാതിൽ കാത്തീടും നിശാചരർ അല്ലാതെകത്തയച്ചീടുകയില്ലെടോ (പത്മ. രാ. otherwise, than after pouring out the water, will the doorkeepers permit no one to enter with a vessel).
4. വിരുദ്ധാൎത്ഥത്തിൽː Adversative̠=but.
ഉ-ം ദുഷ്ടന്മാരായവരെ എല്ലാരെയും കെട്ടിയിഴെച്ചുകൊണ്ടു പോന്നീടുവിൻ- അല്ലാതെ കണ്ടു (712) ഈശ്വരാനുഗ്രഹം ചേൎന്ന കല്യാണശീലർ അനേകം ദുരിതങ്ങൾ ചെയ്കിലും ചെന്നടുക്കരുതു (ഭാര.) അല്ലാതെ ഉള്ളവൎക്കു പണയം കണ്ടേ കൊടുക്കാവു (കേ. ഉ. to others, than those enumerated). After a description of those, who deserve confidence എന്നറിക—അല്ലാതേ നല്ലവൎക്കു etc. but to the good etc. കേ. ഉ.)
Thus also the Relative Pronoun സമമാംവണ്ണം പേരെച്ചമായ “അല്ലാത്ത“= other.
സംസാരപരിപക്വം വന്നവരുടെ മനസ്സിൽ (in them the Védánta shines like the sun അല്ലാതവരുടെ മനസ്സിൽ (തത്വ. but in the mind of those, who are not such the Shástra light shines like a glow-worm).
b.) അല്ലായ്കിൽ “കൂടാതേ“ 753, 2 എന്നൎത്ഥത്തെ പ്രാപിച്ചാൽ, ഇല്ല, അല്ല എന്നിവ പിഞ്ചെല്ലുകയോ മുന്നിൽ നില്ക്കയോ വേണ്ടത്.
ഉ-ം അല്ലാതെ മറ്റൊന്നും അല്ലെടൊ (നള. nothing else I assure you). ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല (പ. ത. none calls it otherwise than dog) ഒരുത്തരും കാണാതെ ഇരിക്കുമ്പോൾ അല്ലാതെ കള്ളന്മാർ കക്കുവാറില്ല (ഗ്രാമ്യം.) 566, 3 വസിച്ചിട്ടല്ലാതെ . . . . കഴികയില്ല (നട. 27, 31 except).
ദ്വിതീയയോടു (കൂടാതെ പോലെ) നൂതനദക്ഷിണപ്രയോഗങ്ങൾː
മറ്റാരും ഇല്ല ഭൎത്താവു നിന്നെയല്ലാതെ (കേ. രാ.)

താളിളക്കം
!Designed By Praveen Varma MK!