Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

268. അല്ല STANDS FOR അല്ലായ്കിൽ F. I.

781. അല്ല ആകട്ടേ അല്ലായ്കിൽ എന്നതിന്നു പകരമായി നില്ക്കുന്നു.
ഉ-ം അല്ല ഞാൻ വന്നാൽ on the contrary if I come—അവനെ കൊല്ലുന്നേ ൻ-അല്ല ഇപ്പൈതലെ (കൃ. ഗാ. the 8th I shall kill, but as for this child . . . . . )
This അല്ലായ്കിൽ serves often as Conjunction, like its positive.
തിട്ടമായ എങ്കിൽ എന്നപോലേ അല്ലായ്കിൽ (285, 2) എന്നതിന്നു ഉഭയാന്വയീപ്രയോഗം ഉണ്ടു. 625 ആമതിൽ പറഞ്ഞ സപ്തമിഭാവം മുന്തിനില്ക്കുന്നു=in the case of its not being so.
ഉ-ം കേൾ അല്ലായ്കിൽ നരകങ്ങൾ എത്തും നൂനം (വേ. ച.) എന്നുടെ സത്യലോപം വരും അല്ലായ്കിൽ (=അല്ലെന്നായ്കിൽ-ശീല. നള. otherwise I should have perjured myself). നഷ്ടമായീടും ഇപ്പോൾ അല്ലായ്കിൽ പ്രപഞ്ചവും (else the world perishes) കരുണയാൽ എങ്കിൽ ക്രിയകളാലല്ല സ്പഷ്ടം അല്ലായ്കിൽ കരുണ ഇനി കരുണ എന്മാനില്ല (രോമ. 11, 6).
അല്ലായ്കിലോ=or.
ഉ-ം നിഗ്രഹിപ്പാൻ അല്ലായ്കിലോ ബന്ധിപ്പൻ (രാമ. I shall kill or bind him). വഹ്നിയിൽ വീണു മരിപ്പൻ അല്ലായ്കിലോ കാളകൂടം കുടിപ്പൻ അല്ലായ്കിൽ വാൾ എടുത്താശു കഴുത്തറുപ്പൻ (രാമ. let me die by fire or poison or sword).
ഒന്നുകിൽ-അല്ലായ്കിൽ either—or— (136 കാൺ).
ഉ-ം ഒന്നുകിൽ ഇരാവണൻ എന്ന് ഏഴുലകം മേനാൾ ഒന്നു നിലയായി വരും ഇരാമൻ എന്നല്ലായ്കിൽ (രാ. ച. either Rav. or R. will henceforth become the great word for all the worlds) ഒന്നുകിൽ വനത്തിന്നു പോയ്ക്കൊൾവിൻ അല്ലായ്കിൽ വന്നിങ്ങു മരിച്ചു കൊണ്ടീടുവിൻ (ഭാര.)

താളിളക്കം
!Designed By Praveen Varma MK!