Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

255. കൂട്ടുക (കൂടി) TO JOIN, FIT.

a.) It expresses happening (as by a string of events), turning out, etc.
750. കൂടുക എന്നതു വരിക, പോക എന്നവ പോലെ സംഭവാൎത്ഥത്തിൽ നാടോടിയത് (=സംഭവിക്ക) [നാമങ്ങളോടു 407. നില്ക്കും.]
ഉ-ം കൎമ്മഫലം ഒടുങ്ങിക്കൂടുവോളം; കണ്ടുകൂടുന്ന നേരം (ഭാര. 746) ഗണ്ഡങ്ങൾ ഒട്ടിക്കൂടി (വേ. ച.) പിതാവു താന്തന്നേ അധൎമ്മം ചൊല്ലിയാൽ അതൊക്കെയും ഉണ്ടോ നടന്നു കൂടുന്നു? (കേ. രാ.) ഞങ്ങൾക്കു കൎമ്മങ്ങൾ എല്ലാം മുടങ്ങിക്കൂടി (കൃ. ഗാ. have become obstructed) ഭാവിച്ചതു സാധിച്ചുകൂടി (obtained our wish or our desire was fulfilled 560, b.)
വിശേഷിച്ചു വരിക എന്നതോടു ചേരാൻ പ്രിയം: ശുക്ലശോണിതബന്ധം ഗൎഭമായിവന്നു കൂടും (=കരുവാകും 746). മാംസമായി വന്നുകൂടും (വേ. ച.) അതു ചെയ്കെന്നു വന്നുകൂടി (പ. ത.=ചെയ്യേണ്ടിവന്നു). യൌവനമാദിമദ്ധ്യം ഇല്ലെന്നതു വന്നുകൂടി; മുനികൾ ചൊൽ ഉണ്മയായ്‌വന്നു കൂടും (കേ. രാ.) ആയ്ക്കൂടുക=ആയ്‌വരിക 746 പാലും വിഷം തന്നേ ആയ്ക്കൂടും (കൃ. ഗാ= will turn poison).
=കൂട together വന്നുകൂടിയത, മന്ത്രിച്ചുകൂടി.
പലപ്പോഴും കൊണ്ടു എന്നൎത്ഥമാം.
ഉ-ം ആയിരത്താണ്ടു കൂടിക്കഴിഞ്ഞു കൂടുന്നതായുപദ്രവം കൂടാതെ ചെല്ലും കാലം (ഭാഗ.)
കൂട്ടുക 978, 3 എന്നതു സമമായ അൎത്ഥത്തിൽ നില്ക്കുന്നു.
ഉ-ം കുട്ടികൾ പഠിപ്പിച്ചു തൻ്റെ ദിവസം കഴിച്ചു കൂട്ടുന്നു (കൊടുതി he contrives—manages—to support himself) വരുത്തികൂട്ടി (called together) [നാമങ്ങളോടു 408 സമാസിക്കും.]
b.) The positive old Future (കൂടു) and the Negative Future (കൂടാ) denote fittingness, possibility etc. and are generally preceded by the 1st, sometimes by the 2nd Adverbial (in the cognate languages by the Infinitive.)
751 പഴയ ഭാവിയായ കൂടു (=കൂടും) വിശേഷിച്ച് മറഭാവിയായ കൂടാ എന്നിവ യോഗ്യതകഴിവാദികളെ കുറിക്കുന്നു. മുൻവിനയെച്ചവും ചിലപ്പോഴും പിൻവിനയെച്ചവും [ദ്രാവിഡഭാഷകളിൽ നടുവിനയെച്ചം സാധു. ഉ-ം കമ്പിക്ക കൂടിയില്ല. കേ. രാ.] മുഞ്ചെല്ലും; കൎത്താവു ചതുൎത്ഥി തൃതീയകളിലോ, പ്രഥമയിലോ കാണ്മൂ. ഉ-ം
1. കൂടു-ച:
ഉള്ളതേ തന്നു കൂടു മമ (ചാണ. I can but give what I have) ൟശ്വരന്നറിഞ്ഞു കൂടു (=അറിയുന്നു. കേ. ഉ.) തമ്മിൽ തമ്മിൽ ബാന്ധവിച്ചുകൂടു (can intermarry). കൂടും-ച: ചെയ്തുകൂടുമോ ഇതാൎക്കാനും? (കേ. രാ.) തൃ: വാമനനാൽ ചെന്ന് എടുത്തു കൂടുമോ? (കേ. രാ.) ചെയ്വാൻ കൂടും (അൎത്ഥാൽ എനിക്കു 462.)
കൂടുവാൻ: പറഞ്ഞു കൂടുവാൻ ഒരുത്തരം ഇല്ല (ഭാര.)
പുതിയ നടുവിനയെച്ചവും കൊള്ളാം: കണ്ടുകൂടുകയില്ല (ഭാര.) വാങ്ങിപോയി കൂടുകയില്ല (cannot retire).
2. കൂടാ
പ്ര.-കൈതവം കൂടാ വിദൎഭരാജാലയെ (നള. is unbecoming).
ച:-പോവാൻ കൂടാ; എനിക്കു തന്നുകൂടാ (കേ. രാ; കോ. കേ. ഉ.) ശ്രീഭഗവതിക്കു പിരിഞ്ഞു പോയികൂടാ (കേ. രാ.) 558. 1.
തൃ:- മുഖ്യന്മാരാലും അറിഞ്ഞു കൂടാ (ദേ. മാ; ആരാലും. ഭാര.)
കൂടായ്ക.
ആരാലും ജയിച്ചു കൂടായ്കയും (ഉ. രാ.) നാശം വന്നു കൂടായ്ക (ഭാര.)
കൂടാതെ ക്രിയകളോടു (നാമങ്ങളോടു 753. കാണ്ക.) നിന്നാൽ:
ഉ-ം ഗൃഹിണിയെ അടിയന്നു തൊട്ടു കൂടാതെ വന്നു (ശി. പു.) ആൎക്കും അടുത്തു കൂടാതെ ആയി (ച.)
അജ്ഞാനികളാലറിഞ്ഞു കൂടാതൊരു വിജ്ഞാനമൂൎത്തി (രാമ.— തൃ.)
അവൾക്കു സല്ഗുണം ഉണ്ടാക്കുവാൻ കൂടാതെ ആയ്പോയി — (ച.)
3. പ്രത്യാഹാരത്തിൽ (86. 225, 3, 1).
ഉ-ം അവൾക്കു വിശപ്പൊട്ടുമേ സഹിച്ചൂടാ (നള.) വായിൽനിന്നു വീണാൽ എടുത്തൂടാ; വെച്ചൂടും (പഴ.) സഹിച്ചൂടായ്കകൊണ്ട് (ആധാരം). കൊടുത്തൂടായ്കകൊണ്ട് (കേ. രാ. a daughter to a woer).
മേൽപറഞ്ഞ അൎത്ഥത്തിൽ വരിക, എത്തുക (പോക) എന്നിവറ്റെ ദുൎലഭമായി പ്രയോഗിച്ചു കാണുന്നു ഉ-ം ആ നാടു ഭരിപ്പാൻ എത്തുമോ സുകൃതിക്കല്ലാതെ (കേ. രാ. will any but a virtuous prince be able to rule that land).
c.) Several parts of this Verb are used as Particles.
752. ഈ ക്രിയയാൽ ഉണ്ടാകുന്ന അവ്യയങ്ങൾ ആവിതു:
1. The positive Adverbials തിട്ടമായ വിനയെച്ചങ്ങൾ (അവ്യയങ്ങൾ)
a.) കൂടി: സാഹിത്യത്തോടും: എന്നോടു കൂടി=together 453, 2), സാഹിത്യത്തിന്നു പകരവും (454, 2), സപ്തമിയോടും: വായിൽകൂടി (through 498, 2. 3; 518, 3), നാമം പോലെ ഷഷ്ഠിയോടും 518, 2. നടക്കും.
b.) കൂട്ടി: സാഹിത്യത്തോടല്ലാതെ മുമ്പിൽകൂട്ടി എന്ന വാചകത്തിൽ നടക്കുന്നു ഉ-ം മുമ്പിൽകൂട്ടി പറഞ്ഞു (spake beforehand).
c.) കൂട, കൂടവെ, കൂടെ (നടുവിനയെച്ചം) സാഹിത്യത്തോടുമാത്രമല്ല (453, 1 ഉ-ം അവനോടു കൂടെ=കൂടി) അവ്യയീഭാവമുള്ള ഓരോ നടുവിനയെച്ചങ്ങൾ പോലേ നാമമായി ഷഷ്ഠിയോടു നില്ക്കുന്നു (ഉ-ം അവൻ്റെ കൂടെ-453, 1; 487, 3; 518, 2 പുരാതനം-അവനും കൂടെ).
ഉ-ം അവ്യയശക്തി ധരിക്കുന്നതും മറ്റും 843, 2 കാണ്ക കൂടക്കൂട=പിന്നെയും പിന്നെയും
2. The Negative Adverbial കൂടാതെ so as not to join, not to be there=without; it stands for:
753. മറവിനയെച്ചമായ കൂടാതെ (751, 2) നാമങ്ങളോടു നിന്നാൽ രണ്ടു പ്രകാരത്തിൽ പ്രയോഗിച്ചു വരുന്നു.
a.) ഇല്ലാതെ 773 എന്നതിന്നു പകരം: എന്മകൾ കൂടാതിവിടെ ഇരിക്കയില്ല (ഭാര.) മുഖത്തിന്നു ഒരു പരിക്കു കൂടാതെ ഇരിക്കുന്നു (അഥവാ മുഖം മുഖത്തു). അറിയും തീയും അപ്പും വിറകും കൂടാതവൻ വേണ്ടുവോളം ചോറുണ്ടാക്കും (ഭാര. he could make food without having etc.)
b.) അല്ലാതെ (782, b കാൺ) എന്നൎത്ഥത്തിൽ: എന്നെ കൂടാ തെ ചെയ്കയില്ലൊന്നുമേ (കേ. രാ.) അതുകൂടാതെ (and besides that, not counting that).
Its surrogates കൂടാതേ എന്നൎത്ഥമുള്ള അവ്യയങ്ങൾ ആവിതു:
എന്നി, എന്നിയേ, അന്യേ (784. 851. കാണ്ക.)
ഉ-ം ശേഷം എന്നിയാക്കിക്കളവോർ (പയ. will deprive of descendants) വാട്ടം, അപരാധം, ദുഃഖം എന്നിയെ (ഭാര.) ഖഡ്ഗമന്ന്യെ പോകയില്ലെങ്ങുമേ; ചേതസിചെറ്റുമേ വാട്ടമന്യെ (കേ. രാ.)
വിനാ: ദൂഷിതം, സംശയം (പ. ത.) ഭയം (ഉ. രാ.) ശോകം (നള.) വിനാ—
ഓരോ വിനയെച്ചങ്ങളും നടക്കുന്നു ഉ-ം അശുഭം അണയാതെ ചെയ്തു; മാലകന്നു കണ്ടു; ഊണും ഉറക്കും ഒഴിഞ്ഞു (783) പ്രയത്നം ചെയ്ക (ഭാര. ചൂതിന്നു ദോഷം ഒഴിഞ്ഞില്ല. ഭാര.)

താളിളക്കം
!Designed By Praveen Varma MK!