Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

254. പോരുക (പോന്നു) TO COME ALONG.

This Verb is used like വരിക and കൂടുക, also of persons going alone.
748. പോരുക (=കൂടനടക്ക) എന്നതു വരിക (746) കൂടുക(750) എന്നിവ പോലെ പ്രയോഗിക്കാറുണ്ടു [തനിച്ചുണ്ടായിട്ടും: കാട്ടിൽനിന്നു ഇങ്ങോട്ടേക്കു പോന്നു; ഭരമേല്പിച്ചു പോന്നു ഞാൻ (ചാണ. I was just charging them, but came away). ഞാൻ മടങ്ങി പോന്നു-എങ്കിലും: കൊണ്ടു പോന്നീടാതേ 529, 1.]
a.) It expresses custom and habit.
ആചാരശീലാദികൾക്കു പറ്റും=കൊണ്ടിരിക്ക, വരിക(576. 725. 747. കാണ്ക).
ഉ-ം ഇത്ര കാലം രക്ഷിച്ചു പോന്നിരിക്കുന്നു (has ruled so long). കൊണ്ടാടി രക്ഷിച്ചു പോരേണ്ടവർ (ശബ. those who ought to take regular care of) ജനങ്ങൾ മൌൎയ്യനെ വെടിഞ്ഞു പോരുന്നു (ചാണ. he loses daily in the affection) രാജ്യഭാരം ചെയ്തു പോരുമ്പോൾ (അഥവാ) ഭരിച്ചു പോരുന്ന കാലത്തിങ്കൽ (while he ruledwas ruling—Imperf.) ചെയ്തുപോരുക=ചെയ്തുവരിക, ചെയ്യാറാക (നടപ്പായിട്ടു) അവൾ ചെയ്തു പോരുന്നഭിക്ഷാദികൾ (നട. 9, 36.) കൊടുങ്കാറ്റ് അടിച്ചു പോരുമ്പോൾ (നട. 27, 20.=തളത്താതെ) ഹിംസിച്ചു, ഉപദേശിച്ചു, പേരുകിപോന്നു (repeat–edly, habitually, steadily 747).
ദുഷ്ടമതികളായ്പോരും [സഹ. ആയ്പോകും 744, e. ഉപ. they will become, habitually, evil-minded]. സേവിച്ചീടുമാറല്ലെകണ്ടു പോരൂ. (ഭാര. one continually sees men taking bitter medicines) [576 കാണ്ക].
b.) The Future Negative and Positive express room for, possibility, sufficiency.
749. മറതിട്ടഭാവികളോ ഇട, കഴിവു, മതിയായ്മ ഇത്യാൎത്ഥമുള്ളവ. പോരും പോരാത്തവ പ്രഥമയിലും, ആൎക്കോ ഏതിന്നോ എന്നവ ചതുൎത്ഥിയിലും നില്ക്കേണ്ടത്.
1. ഒന്നാം ഭാവി.
ഉ-ം പാരതിൽ ഇരുന്നതു പോരും (ഭാര. മതി—അയ്യോ മതി പോരും എന്നും ഉണ്ടു). നിന്നുടെ ശുശ്രൂഷകൾ പോരും എന്നറിക നീ (ഭാര. will do) ഏകൻ പോരും 529, 3.
ച: മംഗലസ്ഥാനപ്രവേശത്തിന്നു പോരുമിവൾ (ശി. പു. യോഗ്യതയുണ്ടു). താൻ പോരും (ച: 531, 3.) തനിക്കുതാൻ പോരുന്ന നരവരന്മാൎക്കേ നിനച്ചകാൎയ്യങ്ങൾ തനിക്കു സാധിപ്പു (ചാണ. self-sufficient persons 531, 1).
നടുവിനയെച്ചത്തോടു പണ്ടു നടക്കും 607-പിൻവിനയെച്ചത്തോടു: ഈ ആണ്ടിൽ പട ഉണ്ടാകുവാനുമ്പോരും; ഇതു വീളുവാൻ നിന്നാൽ പോരും എങ്കിൽ (കൊ. കേ. ഉ-തൃ. if you can revenge this).
ഏ പ്രത്യയം മുഞ്ചെന്നിട്ടു (569. 808): സ്പൎശനം കൊണ്ടേ പോരും (ഭാര.) ഇതിൽ അനൎത്ഥത്തിന്നു ഒന്നു മാത്രമെ പോരും (തെക്കേപദ്യം; ഗദ്യത്തിൽ=മതി). പോകിലേ പോരും (എങ്ങിനെ എങ്കിലും പോകേണം I must go).
2. രണ്ടാം ഭാവി (808).
ഭീമൻ കൂടെ സന്യസിക്കിലേ പോരൂ (ഭാര.) നീയൊന്നെന്നും തന്നേ പോരൂ (കൃ.ഗാ. you must give me one at least).
ഉപമാനാൎത്ഥം കൂടിയ പേരെച്ചവും പുരുഷനാമവും: പോരിന്നു നിന്നോളം പോന്നോരെ കണ്ടില്ല (കൃ. ഗാ. none is thine equal) ആ വിലെക്കു പോരുന്ന പശു (worth that prize).
3. മറഭാവി: ച: അനുഭവത്തിന്നു പോരാ (not fit to be eaten, too bad to be eaten). കീൎത്തിക്കു പോരാ (ഉ. രാ. it is not consistent with a good character 467.)
പി. വി: ആകാത്തതു ചെയ്വാൻ പോരാ (he is far from doing evil). നിന്നെ പോലെ ചൊല്ലുവാൻ ആരും പോരാ (നള. none is able).
അതു പോലെ: തല്ലുവാൻ പോരാത പൈതൽ=തല്ലുന്നതിന്നു (കൃ.ഗാ. a child not old enough to be punished) ഉപമാനാൎത്ഥമാം.
സംഭ: ആകാത്തതു ചെയ്യാഞ്ഞാൽ പോരാ (it is not enough to avoid doing evil).
വേറെ മറകാലങ്ങൾ.
ഇവന്നു സാമൎത്ഥ്യം പോരായ്കകൊണ്ടു (not able enough). കടത്തിയ്തുപോരാ ഞ്ഞിട്ട് വാതിലും തുറന്നു (ഠി not only, but).
ഇനി ഒർ ഉഭയാന്വയീപ്രയോഗം ചൊല്ലേണ്ടത്: എന്നതു പോരാ 702.=എന്നു വേണ്ടാ. 795, എന്നതേ അല്ല 780. — എന്നെ വായിപറഞ്ഞതു പോരാതെ അടിച്ചു.

താളിളക്കം
!Designed By Praveen Varma MK!