Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

247. WHOLE VERBS ARE FORMED.

739. ഓരൊ സമാസക്രിയകൾ ഉളവാക്കുന്നു.
a.) ഉ-ം ആയിരിക്ക to be such (ആക to become such 645. 649); ഒത്തിരിക്ക (=ഒക്കുക 744 വിപ.) വേണം എന്നായിരിക്ക (691, 3) ഇത്യാദി. വരുവാനിരിക്ക (to be about to come).
അൎദ്ധരാജ്യത്തെ ഹരിപ്പാൻ ഇരുന്നവൻ (ചാണ. was to get). ജീവിച്ചു ഞാനും ഇരിക്കയില്ല (വേ. ച. I shall not live longer 722. സൂചകം).
കാത്തിരിക്ക; ഇരുന്നിരിക്ക (വിപരീതം: പോക 744, a.)
b.) Chiefly Negatives and Deffectives. വിശേഷിച്ചു മറവിന ഊനക്രിയകളോടും നില്ക്കും.
ഉ-ം മിണ്ടാതെ ഇരിക്ക, ഓൎക്കാതെ ഇരിക്ക (വിധി). എന്നിരിക്കിൽ (704 കാണ്ക) വേണ്ടിയിരിക്ക (791).
c.) (Contr:) പ്രത്യാഹാരം പാട്ടിലും ചിലപ്പോൾ കാണാം (86 ഉപ).
ഉ-ം തീണ്ടായിരുന്നവളും=തീണ്ടാതിരുന്നവളും.

താളിളക്കം
!Designed By Praveen Varma MK!