Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

246. TO FORM PLUPERFECTS (WITH ITS PAST TENSE); THOUGH ഇട്ടു IS PREFERABLE, AS ഇരുന്നു IS MORE COMMONLY EMPLOYED TO MARK AN IMPERFECT CONTINUING ACTION).

738. ഭൂതഭൂതത്തിന്നു ഇട്ടു എന്നതു 728 ഉത്തമം എങ്കിലും ഇരുന്നു എന്ന ഭൂതത്തെ കൊള്ളിക്കാറുണ്ടു; എന്നാലും ആയതു അപൂൎണ്ണക്രിയാനിരന്തരാൎത്ഥത്തിൽ അധികം നടപ്പു.
ഉ-ം (ചെയ്തിരുന്നു had done, was doing; ചെയ്തിട്ടുണ്ടായിരുന്നു had been doing 649) അപ്പോൾ സന്യാസിയും ഈ ന്യായം അറിയേണ്ടതിന്നു അവിടെ ചെന്നിട്ടുണ്ടായിരുന്നു (കോടതിവിധി) had come and was there=Pluperfect and Imperfect). രാജകാൎയ്യത്തെ നന്നായി അന്വേഷിച്ചിരുന്നു (കേ. രാ. continued to carry on the government).

താളിളക്കം
!Designed By Praveen Varma MK!